---
title: "നിയന്ത്രണംവിട്ട കാർ സ്വകാര്യവ്യക്തിയുടെ മതില്‍ ഇടിച്ചുതകര്‍ത്തു"
english_title: "Out of control car crashes into private property's wall"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/300431/out-of-control-car-crashes-into-private-propertys-wall"
published_at: "2025-07-04T10:46:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686763e4ef511_car.jpg"
keywords: []
---

# നിയന്ത്രണംവിട്ട കാർ സ്വകാര്യവ്യക്തിയുടെ മതില്‍ ഇടിച്ചുതകര്‍ത്തു

> **Lead Summary:** പെരുമ്പാവൂർ : ഒക്കൽ കാരിക്കോട് വളവിൽ നിയന്ത്രണംവിട്ട കാർ സ്വകാര്യവ്യക്തിയുടെ മതില്‍ ഇടിച്ചുതകര്‍ത്തു.ബുധൻ രാത്രിയിൽ കാലടിക്ക്‌ പോകുകയായിരുന്ന കാർ പള്ളത്തുകുടി ജോയിയുടെ മതിൽ തകർത്ത് വീട്ടുമുറ്റത്തെ മാവിൽ തട്ടിയാണ് നിന്നത്.

## Article Content

പെരുമ്പാവൂർ : ഒക്കൽ കാരിക്കോട് വളവിൽ നിയന്ത്രണംവിട്ട കാർ സ്വകാര്യവ്യക്തിയുടെ മതില്‍ ഇടിച്ചുതകര്‍ത്തു.ബുധൻ രാത്രിയിൽ കാലടിക്ക്‌ പോകുകയായിരുന്ന കാർ പള്ളത്തുകുടി ജോയിയുടെ മതിൽ തകർത്ത് വീട്ടുമുറ്റത്തെ മാവിൽ തട്ടിയാണ് നിന്നത്.

കാറിലുണ്ടായിരുന്നവർ ചെറിയപരിക്കുകളോടെ രക്ഷപ്പെട്ടു. എംസി റോഡിലെ അപകടമേഖലയായി മാർക്ക് ചെയ്തിട്ടുള്ള കാരിക്കോട് വളവിൽ അപകടങ്ങള്‍ പതിവാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/300431/out-of-control-car-crashes-into-private-propertys-wall)