---
title: "ബിന്ദുവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു; സംസ്കാരം ഇന്ന്  "
english_title: "Bindu's body brought home; funeral today"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/300416/bindus-body-brought-home-funeral-today"
published_at: "2025-07-04T09:58:00+05:30"
category: "Kerala "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686758fa15d7f_bindu.jpg"
keywords: []
---

# ബിന്ദുവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു; സംസ്കാരം ഇന്ന്  

> **Lead Summary:** കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ച ബിന്ദുവിൻ്റെ മൃതദേഹം വീട്ടിലെത്തിച്ചു. തലയോലപ്പറമ്പിലെ വീട്ടിൽ രാവിലെയാണ് മൃതദേഹം എത്തിച്ചത്.

## Article Content

കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ച ബിന്ദുവിൻ്റെ മൃതദേഹം വീട്ടിലെത്തിച്ചു. തലയോലപ്പറമ്പിലെ വീട്ടിൽ രാവിലെയാണ് മൃതദേഹം എത്തിച്ചത്.

ബിന്ദുവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ വൈക്കം എംഎൽഎ ആശ വീട്ടിലെത്തി.വെള്ളി 11മണിയോടെ സംസ്കാരം നടക്കും.

മകളുടെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ടാണ് ബിന്ദു കോട്ടയം മെഡിക്കൽ കോളേജിലെത്തിയത്. ശസ്ത്രക്രിയ കഴിഞ്ഞ് മടങ്ങാനിരിക്കെയാണ് ഉപയോ​ഗശൂന്യമായ കെട്ടിടം തകർന്ന് മരണം സംഭവിച്ചത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/300416/bindus-body-brought-home-funeral-today)