---
title: "രാത്രി 12:15ന് അവസാനമായി ഓൺലൈനിൽ ; ഭർതൃവീട്ടിൽ 22 കാരിയെ തൂങ്ങിമരിച്ച നിലയിൽ"
english_title: "Last seen online at 12:15 am; 22-year-old found hanging in in-laws' house"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/300345/last-seen-online-at-1215-am-22-year-old-found-hanging-in-in-laws-house"
published_at: "2025-07-03T20:08:00+05:30"
category: "Kerala "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6866964c59ead_suicide.jpg"
keywords: []
---

# രാത്രി 12:15ന് അവസാനമായി ഓൺലൈനിൽ ; ഭർതൃവീട്ടിൽ 22 കാരിയെ തൂങ്ങിമരിച്ച നിലയിൽ

> **Lead Summary:** പാലക്കാട്: പാലക്കാട് ഭർതൃവീട്ടിൽ 22 കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഒറ്റപ്പാലം കിഴൂരിലാണ് സംഭവം. കിഴൂർ കല്ലുവെട്ടു കുഴി സുർജിത്തിൻ്റെ ഭാര്യ സ്നേഹയാണ് മരിച്ചത്.

## Article Content

പാലക്കാട്: പാലക്കാട് ഭർതൃവീട്ടിൽ 22 കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഒറ്റപ്പാലം കിഴൂരിലാണ് സംഭവം. കിഴൂർ കല്ലുവെട്ടു കുഴി സുർജിത്തിൻ്റെ ഭാര്യ സ്നേഹയാണ് മരിച്ചത്.

കിടപ്പുമുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബം മരണത്തിൽ ദുരൂഹത ആരോപിച്ചിട്ടുണ്ട്. ഇന്നലെ അർദ്ധരാത്രി 12:15-നാണ് സ്നേഹ അവസാനമായി വാട്സാപ്പിൽ ഓൺലൈനിൽ ഉണ്ടായിരുന്നത് എന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/300345/last-seen-online-at-1215-am-22-year-old-found-hanging-in-in-laws-house)