---
title: "കോട്ടയം മെഡിക്കൽ കോളേജിലെ അപകടം ; തകര്‍ന്നുവീണ ശുചിമുറിയുടെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ഒരാളെ കണ്ടെത്തി"
english_title: "Accident at Kottayam Medical College ; A man was found among the rubble of a collapsed toilet building."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/300242/a-man-was-found-among-the-rubble-of-a-collapsed-toilet-building"
published_at: "2025-07-03T13:28:00+05:30"
category: "Kerala "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686638bdac6aa_kotayam5.jpg"
keywords: []
---

# കോട്ടയം മെഡിക്കൽ കോളേജിലെ അപകടം ; തകര്‍ന്നുവീണ ശുചിമുറിയുടെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ഒരാളെ കണ്ടെത്തി

> **Lead Summary:** കോട്ടയം: കുടുങ്ങിക്കിടന്നത് രണ്ട് മണിക്കൂര്‍; കോട്ടയം മെഡിക്കൽ കോളേജിലെ അപകടം.കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഒരു സ്ത്രീയെ പുറത്തെടുത്തു.

## Article Content

കോട്ടയം: കുടുങ്ങിക്കിടന്നത് രണ്ട് മണിക്കൂര്‍; കോട്ടയം മെഡിക്കൽ കോളേജിലെ അപകടം.കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഒരു സ്ത്രീയെ പുറത്തെടുത്തു.

പേരുവിവരങ്ങള്‍ ലഭ്യമല്ല. അവരെ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. സ്ഥലത്ത് ജെസിബി എത്തിച്ച് നടത്തിയ പരിശോധനയിലാണ് ഒരാളെ കണ്ടെത്തിയത്.

ഇതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉണ്ടായി. പൊലീസ് പ്രതിഷേധക്കാരെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ്. കെട്ടിടം തകര്‍ന്നതിന് പിന്നാലെ ഒരാളെ കാണാനില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. ബിന്ദുവെന്ന സ്ത്രീയെ കാണാനില്ലെന്നാരോപിച്ച് ഭര്‍ത്താവാണ് പരാതി നല്‍കിയത്. തലയോലപ്പറമ്പ് സ്വദേശി മേപ്പോത്ത്കുന്ന് ബിന്ദുവിനെയാണ് കാണാതായത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/300242/a-man-was-found-among-the-rubble-of-a-collapsed-toilet-building)