---
title: "കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം തകർന്നുവീണ് അപകടം"
english_title: "Building collapses at Kottayam Medical College Hospital, accident"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/300236/building-collapses-at-kottayam-medical-college-hospital-accident"
published_at: "2025-07-03T13:10:00+05:30"
category: "Kerala "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68663475ead82_kottayam.jpg"
keywords: []
---

# കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം തകർന്നുവീണ് അപകടം

> **Lead Summary:** കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം തകർന്നുവീണ് അപകടം. പഴയ കെട്ടിടത്തിലെ 14-ാം വാർഡിന്റെ ബാത്ത്റൂം ഭാഗമാണ് ഇടിഞ്ഞുവീണത്. ഉപയോഗിക്കാതിരിക്കുന്ന ഭാഗമാണിത്. അപകടത്തിൽ‌ ഒരാള്‍ക്ക് പരിക്കേറ്റു.

## Article Content

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം തകർന്നുവീണ് അപകടം. പഴയ കെട്ടിടത്തിലെ 14-ാം വാർഡിന്റെ ബാത്ത്റൂം ഭാഗമാണ് ഇടിഞ്ഞുവീണത്. ഉപയോഗിക്കാതിരിക്കുന്ന ഭാഗമാണിത്. അപകടത്തിൽ‌ ഒരാള്‍ക്ക് പരിക്കേറ്റു.

വയനാട് നേരങ്ങാടി വാഴവെറ്റപാക്കം പേരുത്താനത്ത് അലീന വിൻസെൻ്റിനാണ് (11) പരിക്കേറ്റത്. അപകട സ്ഥലത്തെത്തിയപ്പോൾ തിക്കിലും തിരക്കിലുംപെട്ട് ജീവനക്കാരനായ കോട്ടയം വില്ലൂന്നി കറുത്തേടം അമൽ പ്രദീപിനും (21) നിസാര പരിക്കേറ്റു. അപകടത്തെ തുടർന്ന് 10, 11, 14 വാർഡുകളിലെ രോഗികളെ മാറ്റിയിട്ടുണ്ട്.

ആരോ​ഗ്യമന്ത്രി വീണാ ജോർജും മന്ത്രി വി എൻ വാസവനും സ്ഥലത്തെത്തി. കെട്ടിടം അടച്ചിട്ടിരുന്നതാണെന്നും, കിഫ്ബിയിൽനിന്ന് പണം അനുവദിച്ച് പുതിയ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാക്കിയിട്ടുണ്ടെന്നും ആരോ​ഗ്യമന്ത്രി പറഞ്ഞു. ഇവിടെ നിന്നും ആളുകളെ ഒഴിപ്പിച്ചതാണ്. പുതിയ കെട്ടിടത്തിലേക്കു മാറാനുള്ള നടപടികൾ സ്വീകരച്ചുവരികയായിരുന്നു. മറ്റുവിവരങ്ങൾ പരിശോധിച്ചിട്ട് പറയാമെന്നും ആരോ​ഗ്യമന്ത്രി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/300236/building-collapses-at-kottayam-medical-college-hospital-accident)