---
title: " മാർത്തോമൻ യാക്കോബായ കത്തീഡ്രലിൽ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവായ്ക്ക് സ്വീകരണം നൽകി"
english_title: "Catholicos Baselios Joseph received at the Marthoma Jacobite Cathedral"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/300206/catholicos-baselios-joseph-received-at-the-marthoma-jacobite-cathedral"
published_at: "2025-07-03T10:53:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68661419b72ad_mulanthuruthi.jpg"
keywords: []
---

#  മാർത്തോമൻ യാക്കോബായ കത്തീഡ്രലിൽ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവായ്ക്ക് സ്വീകരണം നൽകി

> **Lead Summary:** മുളന്തുരുത്തി : മാർത്തോമൻ യാക്കോബായ കത്തീഡ്രലിൽ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവായ്ക്ക് സ്വീകരണം നൽകി. 

## Article Content

മുളന്തുരുത്തി : മാർത്തോമൻ യാക്കോബായ കത്തീഡ്രലിൽ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവായ്ക്ക് സ്വീകരണം നൽകി. 

മാതൃ ഇടവകയിലെത്തിയ ബാവായെ സ്വീകരിക്കാൻ മഴയെ അവഗണിച്ചും നൂറുകണക്കിന് വിശ്വാസികൾ എത്തി. കരവട്ടേക്കുരിശിൽനിന്ന്‌ പള്ളിയിലേക്ക്‌ വിശ്വാസികൾ ബാവായെ ആനയിച്ചു.പുനരുദ്ധരിച്ച മാർത്തോമൻ യാക്കോബായ ചാപ്പലിന്റെ മുറോൻ കൂദാശയുടെ അവസാനഘട്ടം ബാവായുടെ മുഖ്യകാർമികത്വത്തിൽ നടന്നു.

ഡോ. മാത്യൂസ് മാർ ഇവാനിയോസ്, കുര്യാക്കോസ് മാർ ക്ലിമ്മീസ്, ഐസക് മാർ ഒസ്‌താത്തിയോസ്, ഡോ. മാത്യൂസ് മാർ അന്തീമോസ് തുടങ്ങിയവർ സഹകാർമികരായി.സ്വീകരണ സമ്മേളനം പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു. സ്ലീബാ കാട്ടുമങ്ങാട്ട് കോറെപ്പിസ്കോപ്പ അധ്യക്ഷനായി. ഫ്രാൻസിസ്‌ ജോർജ്‌ എംപി, അനൂപ് ജേക്കബ് എംഎൽഎ, ബേബി ചാമക്കാല കോറെപ്പിസ്കോപ്പ, ടോം ജോസ്‌, ഫാ. ഷമ്മി ജോൺ എരമംഗലത്ത്, പഞ്ചായത്ത് പ്രസിഡന്റ്‌ മറിയാമ്മ ബെന്നി, കെ പി മധുസൂദനൻ, അൽ ജേക്കബ് പൊനോടത്ത് എന്നിവർ സംസാരിച്ചു.

ദുക്റോനോ പെരുന്നാൾ ദിവസമായ വ്യാഴം രാവിലെ 7.45ന്‌ ബാവായുടെ നേതൃത്വത്തിൽ കുർബാന നടക്കും. പ്രദക്ഷിണം, നേർച്ചസദ്യ എന്നിവയുമുണ്ടാകും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/300206/catholicos-baselios-joseph-received-at-the-marthoma-jacobite-cathedral)