---
title: "അർബുദബാധിതർക്കായി  അഭയകേന്ദ്രം ഇന്ന് തുറക്കും "
english_title: "Shelter for cancer patients to open today"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/300204/shelter-for-cancer-patients-to-open-today"
published_at: "2025-07-03T10:49:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68661306a6cf7_hospital4.jpg"
keywords: []
---

# അർബുദബാധിതർക്കായി  അഭയകേന്ദ്രം ഇന്ന് തുറക്കും 

> **Lead Summary:** കൊച്ചി : എറണാകുളം ജനറൽ ആശുപത്രിയിൽ അർബുദ ചികിത്സകൾക്കായി എത്തുന്ന നിർധനരായ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ചികിത്സാ കാലയളവിൽ താൽക്കാലിക താമസം ഒരുങ്ങി.

## Article Content

കൊച്ചി : എറണാകുളം ജനറൽ ആശുപത്രിയിൽ അർബുദ ചികിത്സകൾക്കായി എത്തുന്ന നിർധനരായ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ചികിത്സാ കാലയളവിൽ താൽക്കാലിക താമസം ഒരുങ്ങി.

‘ഹെവൻ ഓഫ് ഹോപ്’ എന്ന പേരിൽ 32 രോഗികൾക്കുംക്കൾക്കും പ്രവേശനം നൽകാൻ കഴിയുന്നതരത്തിൽ എസ്‌ഡി സന്യാസ സമൂഹത്തിന്റെ സ്ഥലത്താണ്‌ കെട്ടിടം നിർമിച്ചിരിക്കുന്നത്‌.

സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പൊതുനന്മ ഫണ്ട്‌ ഉപയോഗിച്ച്‌ നിർമിച്ച കെട്ടിടം ചെയർമാൻ വി ജെ കുര്യൻ വ്യാഴം പകൽ 11ന്‌ ഉദ്‌ഘാടനം ചെയ്യും. എസ്ഡി സന്യാസ സമൂഹത്തിന്റെ സ്ഥാപകനും എറണാകുളം–അങ്കമാലി അതിരൂപതാംഗവുമായ വർഗീസ് പയ്യപ്പിള്ളി അച്ചന്റെ സ്മരണാർഥമാണ്‌ കെട്ടിടം നിർമിച്ചത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/300204/shelter-for-cancer-patients-to-open-today)