---
title: "ഐടിഐ വിദ്യാർത്ഥിയെ കാണാതായതായി പരാതി"
english_title: "ITI student reported missing"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/300203/iti-student-reported-missing"
published_at: "2025-07-03T10:42:00+05:30"
category: "Kerala "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6866116fcdfac_missing.jpg"
keywords: []
---

# ഐടിഐ വിദ്യാർത്ഥിയെ കാണാതായതായി പരാതി

> **Lead Summary:** പാലക്കാട്: പറമ്പിക്കുളത്ത് നിന്ന് ഐടിഐ വിദ്യാർത്ഥിയെ കാണാതായതായി പരാതി. രണ്ട് ദിവസം മുൻപാണ് സംഭവം. പ

## Article Content

പാലക്കാട്: പറമ്പിക്കുളത്ത് നിന്ന് ഐടിഐ വിദ്യാർത്ഥിയെ കാണാതായതായി പരാതി. രണ്ട് ദിവസം മുൻപാണ് സംഭവം. പ

റമ്പിക്കുളം എർത്ത് ഡാം ഉന്നതിയിലെ അശ്വിനെയാണ് കാണാതായത്.

രേഖകൾ പുതുക്കുന്നതിനായി പറമ്പിക്കുളം ടൈഗർ ഹാളിൽ ക്യാമ്പ് നടന്നിരുന്നു. ചില രേഖകൾ എടുക്കാൻ 3 കിലോമീറ്റർ അകലെയുള്ള വീട്ടിൽ പോയതാണ് അശ്വിൻ. തുടർന്ന് തിരികെ വന്നില്ല. കാണാതായതിനെ തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പറമ്പിക്കുളം പോലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/300203/iti-student-reported-missing)