---
title: " പ്രാ​യ​പൂ​ർ​ത്തി​ക്ക് മു​മ്പും ശേ​ഷ​വും നി​ര​ന്ത​രം പീ​ഡി​പ്പിച്ചു ; പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി; അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ"
english_title: "She was constantly abused before and after puberty; the girl was sexually assaulted and filmed; her mother's friend arrested"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/300202/she-was-constantly-abused-before-and-after-puberty-the-girl-was-sexually-assaulted-and-filmed-her-mothers-friend-arrested"
published_at: "2025-07-03T10:38:00+05:30"
category: "Kerala "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686610a79757b_rape.jpg"
keywords: []
---

#  പ്രാ​യ​പൂ​ർ​ത്തി​ക്ക് മു​മ്പും ശേ​ഷ​വും നി​ര​ന്ത​രം പീ​ഡി​പ്പിച്ചു ; പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി; അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ

> **Lead Summary:** പു​ന​ലൂ​ർ: പ്രാ​യ​പൂ​ർ​ത്തി​ക്ക് മു​മ്പും ശേ​ഷ​വും നി​ര​ന്ത​രം പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ൽ പെ​ൺ​കു​ട്ടി​യു​ടെ മാ​താ​വി​നൊ​പ്പം താ​മ​സി​ച്ചി​രു​ന്ന യു​വാ​വി​നെ പു​ന​ലൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

## Article Content

പു​ന​ലൂ​ർ: പ്രാ​യ​പൂ​ർ​ത്തി​ക്ക് മു​മ്പും ശേ​ഷ​വും നി​ര​ന്ത​രം പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ൽ പെ​ൺ​കു​ട്ടി​യു​ടെ മാ​താ​വി​നൊ​പ്പം താ​മ​സി​ച്ചി​രു​ന്ന യു​വാ​വി​നെ പു​ന​ലൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

വെ​ഞ്ചേ​മ്പ് സ്വ​ദേ​ശി​യാ​യ 39കാ​ര​ൻ ആ​ണ്​ പി​ടി​യി​ലാ​യ​ത്. പെ​ൺ​കു​ട്ടി​യു​ടെ മാ​താ​വ് ആ​ദ്യ വി​വാ​ഹ​ബ​ന്ധം വേ​ർ​പെ​ടു​ത്തി​യി​രു​ന്നു. ഈ ​ബ​ന്ധ​ത്തി​ലു​ള്ള മ​ക​ൾ മാ​താ​വി​നൊ​പ്പ​മാ​ണ് ക​ഴി​​ഴി​ഞ്ഞി​രു​ന്ന​ത്. ഇ​വ​ർ​ക്കൊ​പ്പം വീ​ട്ടി​ൽ 10 വ​ർ​ഷ​മാ​യി താ​മ​സി​ച്ചി​രു​ന്ന യു​വാ​വ് പെ​ൺ​കു​ട്ടി​യെ പ്രാ​യ​പൂ​ർ​ത്തി​യാ​കു​ന്ന​തി​നു​മു​മ്പ് പ​ല​ത​വ​ണ പീ​ഡി​പ്പി​ച്ച​താ​യാ​ണ്​ പ​രാ​തി.

അ​ശ്ലീ​ല​ചി​ത്ര​ങ്ങ​ളും വി​ഡി​യോ​യും മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി പ്രാ​യ​പൂ​ർ​ത്തി​യാ​യ​തി​നു​ശേ​ഷ​വും പീ​ഡ​നം തു​ട​ർ​ന്ന​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.വി​വാ​ഹം ക​ഴി​ക്ക​ണ​മെ​ന്ന പെ​ൺ​കു​ട്ടി​യു​ടെ ആ​വ​ശ്യം യു​വാ​വ് നി​ര​സി​ച്ചു. പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ഴി​ഞ്ഞ 27ന് ​പൊ​ലീ​സ് കേ​സെ​ടു​ത്ത​തോ​ടെ ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/300202/she-was-constantly-abused-before-and-after-puberty-the-girl-was-sexually-assaulted-and-filmed-her-mothers-friend-arrested)