---
title: "എറണാകുളം ജനറൽ ആശുപത്രിക്കെതിരെ ചികിത്സ പിഴവെന്ന പരാതി ; വിശദീകരണവുമായി ആശുപത്രി  "
english_title: "Complaint of medical error against Ernakulam General Hospital; Hospital issues explanation"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/300193/complaint-of-medical-error-against-ernakulam-general-hospital-hospital-issues-explanation"
published_at: "2025-07-03T10:25:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68660d6dea6b6_general.jpg"
keywords: []
---

# എറണാകുളം ജനറൽ ആശുപത്രിക്കെതിരെ ചികിത്സ പിഴവെന്ന പരാതി ; വിശദീകരണവുമായി ആശുപത്രി  

> **Lead Summary:** കൊച്ചി : എറണാകുളം ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയയിൽ കുടുങ്ങിയ നൂല് കോട്ടയം മെഡിക്കൽ കോളേജിൽ ശസ്‌ത്രക്രിയ നടത്തി പുറത്തെടുത്തുവെന്ന വാർത്തയെകുറിച്ച് ആശുപത്രി സൂപ്രണ്ട്‌ ഡോ. ആർ ഷാഹിർഷാ വ്യക്തമാക്കി.

## Article Content

കൊച്ചി : എറണാകുളം ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയയിൽ കുടുങ്ങിയ നൂല് കോട്ടയം മെഡിക്കൽ കോളേജിൽ ശസ്‌ത്രക്രിയ നടത്തി പുറത്തെടുത്തുവെന്ന വാർത്തയെകുറിച്ച് ആശുപത്രി സൂപ്രണ്ട്‌ ഡോ. ആർ ഷാഹിർഷാ വ്യക്തമാക്കി.

2024 സെപ്തംബർ 21നാണ്‌ വൈക്കം സ്വദേശിയായ ഷെബിന (41) ജനറൽ ആശുപത്രിയിൽ രണ്ടാമത്തെ സിസേറിയന്‌ വിധേയയാകുന്നത്‌. മുറിവ്‌ തുന്നിച്ചേർക്കാൻ ഉപയോഗിച്ചത്‌ നീല വൈക്രിൽ ആണ്. സാധാരണയായി 90 ദിവസങ്ങളിൽഅലിഞ്ഞുപോകുന്ന വൈക്രിൽ ചിലഘട്ടങ്ങളിൽ വർഷങ്ങളോളം അലിയാതെ നിൽക്കും.

സിസേറിയൻ ആയതിനാൽ ഭാവിയിൽ ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ട്‌ ഒഴിവാക്കാനാണ്‌ വൈക്രിൽ ഉപയോഗിക്കുന്നത്‌. ശസ്ത്രക്രിയ ചെയ്തസ്ഥലത്ത് നീര്‌ കണ്ടെത്തിയതിനാൽ ഷെബിന ഏതാനും മാസങ്ങൾക്കുമുമ്പ്‌ ആശുപത്രിയിൽ വന്നിരുന്നു.

പരിശോധനയിൽ അണുബാധ കണ്ടെത്തി.അൾട്രാസൗണ്ട് സ്കാനിങ്ങിൽ വൈക്രിൽ അലിഞ്ഞുപോയിട്ടില്ലെന്ന് മനസ്സിലാക്കുകയും ആന്റിബയോട്ടിക്സും അനുബന്ധ മരുന്നുകളും നൽകി വീട്ടിലേക്ക് അയക്കുകയുമാണ്‌ ഉണ്ടായത്‌. വീട്‌ വൈക്കത്തായതിനാൽ തുടർചികിത്സയ്‌ക്കായാണ് ഇവർ കോട്ടയത്തിന്‌ പോയത്‌.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/300193/complaint-of-medical-error-against-ernakulam-general-hospital-hospital-issues-explanation)