---
title: "വനപാലകർക്കുനേരെ പാഞ്ഞടുത്ത്‌ കാട്ടാന   "
english_title: "Wild elephant charges at forest guards"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/300188/wild-elephant-charges-at-forest-guards"
published_at: "2025-07-03T10:12:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68660a5e7748a_kattana.jpg"
keywords: []
---

# വനപാലകർക്കുനേരെ പാഞ്ഞടുത്ത്‌ കാട്ടാന   

> **Lead Summary:** കോതമംഗലം : കോട്ടപ്പടി കൂവക്കണ്ടത്ത് നാട്ടിലിറങ്ങിയ കാട്ടാനകളെ തുരത്തുന്നതിനിടയിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ ക്കും നാട്ടുകാർക്കും നേരെ കാട്ടാനക്കൂട്ടം പാഞ്ഞടുത്തു. ജീവനക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.

## Article Content

കോതമംഗലം : കോട്ടപ്പടി കൂവക്കണ്ടത്ത് നാട്ടിലിറങ്ങിയ കാട്ടാനകളെ തുരത്തുന്നതിനിടയിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ ക്കും നാട്ടുകാർക്കും നേരെ കാട്ടാനക്കൂട്ടം പാഞ്ഞടുത്തു. ജീവനക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.

ദിവസങ്ങളായി കുട്ടിയുൾപ്പെടെ ആറ് ആനകൾ ഈ ഭാഗത്ത് എത്തുന്നുണ്ട്. കാർഷിക വിളകൾ നശിപ്പിക്കുന്നതും പതിവാണ്. ഇതേത്തുടർന്നാണ് വനപാലകർ കാട്ടാനകളെ തുരത്താൻ എത്തിയത്.

ഇതിനിടെ കൊമ്പൻ ഇവർക്കുനേരെ തിരിയുകയായിരുന്നു. വന്യമൃഗശല്യത്തിന് ശാശ്വതപരിഹാരം കാണാനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന്‌ നാട്ടുകാർ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/300188/wild-elephant-charges-at-forest-guards)