---
title: "ആക്സിഡന്റ് കേസിന് കൈക്കൂലിവാങ്ങിയ ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ"
english_title: "Vigilance arrests officer who took bribe in accident case"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/300108/vigilance-arrests-officer-who-took-bribe-in-accident-case"
published_at: "2025-07-02T19:20:00+05:30"
category: "Kerala "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68653a5ae6186_custody.jpg"
keywords: []
---

# ആക്സിഡന്റ് കേസിന് കൈക്കൂലിവാങ്ങിയ ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ

> **Lead Summary:** തൃശൂർ : ആക്സിഡന്റ് കേസിന് കൈക്കൂലിവാങ്ങിയ ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ. ഒല്ലൂർ സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറായ എ സജീഷാണ് പിടിയിലായത്.

## Article Content

തൃശൂർ : ആക്സിഡന്റ് കേസിന് കൈക്കൂലിവാങ്ങിയ ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ. ഒല്ലൂർ സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറായ എ സജീഷാണ് പിടിയിലായത്.

വക്കീൽ ഗുമസ്തനായ പരാതിക്കാരനിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടയിലാണ് ഇയാള്‍ പിടിയിലാകുന്നത്.ആക്സിഡന്റ് കേസിലെ രേഖകളുടെ പകർപ്പ് നൽകുന്നതിന് 2,000 രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് പൊലീസ് ഓഫീസർ പിടിയിലാകുന്നത്.

തൃശ്ശൂർ ഒല്ലൂർ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഒരു ആക്സിഡന്റ് കേസിലെ സിഡി ഫയൽ സീനിയർ സിവിൽ പൊലീസ് ഓഫീസറായ എ സജീഷ് ആയിരുന്നു കൈകാര്യം ചെയ്തിരുന്നത്.

ഈ കേസിൽ ആക്സിഡന്റിൽ പരിക്ക് പറ്റിയ തമിഴ്നാട് സ്വദേശി, കേസിന്റെ കാര്യങ്ങൾ നോക്കുന്നതിനായി പരാതിക്കാരൻ ഗുമസ്തനായി ജോലി നോക്കുന്ന ഓഫീസിലെ വക്കീലിനെയാണ് ഏൽപ്പിച്ചിരുന്നത്.

പരിക്ക് പറ്റിയ തമിഴ്നാട് സ്വദേശിക്ക് ഭാഷ വശമില്ലാത്തതിനാൽ വക്കീലിന്റെ നിർദേശപ്രകാരം വക്കീൽ ഗുമസ്ഥനായ പരാതിക്കാരൻ കേസിന്റെ ആവശ്യങ്ങൾങ്ങൾക്കായി പൊലീസ് സ്റ്റേഷനിൽ പോകുകയും സീനിയർ സിവിൽ പൊലീസ് ഓഫീസറായ സജീഷിനെ കാണുകയും ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/300108/vigilance-arrests-officer-who-took-bribe-in-accident-case)