---
title: "കോട്ടയത്ത് കലുങ്കിനടിയിൽ കുരുങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തി   "
english_title: "Body found trapped under culvert in Kottayam"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/300069/body-found-trapped-under-culvert-in-kottayam"
published_at: "2025-07-02T15:11:00+05:30"
category: "Kerala "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6864ff743c07a_found.jpg"
keywords: []
---

# കോട്ടയത്ത് കലുങ്കിനടിയിൽ കുരുങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തി   

> **Lead Summary:** കോട്ടയം: കോട്ടയം ഈരാറ്റുപേട്ടക്കടുത്ത് കലുങ്കിനടിയിൽ കുരുങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തി. മൂന്നാംതോട് കുരിശുപള്ളി ചിറ്റാറ്റിൻകര റോഡിലെ തോടിനോട് ചേർന്നുള്ള കലുങ്കിനടിയിലാണ് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്.

## Article Content

കോട്ടയം: കോട്ടയം ഈരാറ്റുപേട്ടക്കടുത്ത് കലുങ്കിനടിയിൽ കുരുങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തി. മൂന്നാംതോട് കുരിശുപള്ളി ചിറ്റാറ്റിൻകര റോഡിലെ തോടിനോട് ചേർന്നുള്ള കലുങ്കിനടിയിലാണ് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്.

മൃതദേഹത്തിന് രണ്ടു ദിവസത്തോളം പഴക്കമുണ്ട്.റോഡിനോടു ചേർന്ന് ഒഴുകുന്ന തോട്ടിൽ തുണി അലക്കാൻ എത്തിയ സ്ത്രീയാണ് ആദ്യം മൃതദേഹം കണ്ടത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/300069/body-found-trapped-under-culvert-in-kottayam)