---
title: "10 മീൻപിടിത്ത വള്ളങ്ങളുടെ വലകൾ മുറിഞ്ഞു; ഓരോ വള്ളത്തിനും 6 ലക്ഷം രൂപയുടെ നഷ്ടം"
english_title: "The nets of 10 fishing boats were broken; each boat suffered a loss of Rs. 6 lakh."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/299986/the-nets-of-10-fishing-boats-were-broken-each-boat-suffered-a-loss-of-rs-6-lakh"
published_at: "2025-07-02T10:58:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6864c4b3b75f3_vsals.jpg"
keywords: []
---

# 10 മീൻപിടിത്ത വള്ളങ്ങളുടെ വലകൾ മുറിഞ്ഞു; ഓരോ വള്ളത്തിനും 6 ലക്ഷം രൂപയുടെ നഷ്ടം

> **Lead Summary:** എളങ്കുന്നപ്പുഴ : കൊച്ചിയിൽ നിന്നു പോയ 10 മീൻപിടിത്ത വള്ളങ്ങളുടെ വലകൾ മുറിഞ്ഞു നഷ്ടപ്പെട്ടു. പരീക്ഷണം, ആദിത്യൻ, അയ്യപ്പ ജ്യോതി, ജലനിധി, പ്രത്യാശ, ഉന്നതൻ, പ്രവാചകൻ, അക്വിനാസ്, അൽ റഹ്മാൻ, ആണ്ടവൻ എന്നീ വള്ളങ്ങളുടെ വലയാണു മുറിഞ്ഞത്.

## Article Content

എളങ്കുന്നപ്പുഴ : കൊച്ചിയിൽ നിന്നു പോയ 10 മീൻപിടിത്ത വള്ളങ്ങളുടെ വലകൾ മുറിഞ്ഞു നഷ്ടപ്പെട്ടു. പരീക്ഷണം, ആദിത്യൻ, അയ്യപ്പ ജ്യോതി, ജലനിധി, പ്രത്യാശ, ഉന്നതൻ, പ്രവാചകൻ, അക്വിനാസ്, അൽ റഹ്മാൻ, ആണ്ടവൻ എന്നീ വള്ളങ്ങളുടെ വലയാണു മുറിഞ്ഞത്.

അഴിമുഖത്തിന് 9 ഭാഗം തെക്ക് പടിഞ്ഞാറ് ഭാഗത്തായിരുന്നു സംഭവം. കപ്പൽ അവശിഷ്ടങ്ങളിലോ കണ്ടെയ്‌നറിലോ തട്ടിയാണ് കീറിയതെന്നാണു സംശയം. ഓരോ വള്ളത്തിനും 6 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

പുതിയ വല സംഘടിപ്പിക്കും വരെയുള്ള തൊഴിലും നഷ്ടമായി. കടലിൽ വൻതോതിൽ മീൻ കണ്ടെത്തിയ ദിവസമായിരുന്നു. കഴിഞ്ഞ ആഴ്ച തോട്ടപ്പള്ളിക്ക് പടിഞ്ഞാറ് 9 വള്ളങ്ങളുടെ വലകൾ കീറിയിരുന്നു. വല നഷ്ടമായ വള്ളങ്ങൾ ഫോർട്ടുകൊച്ചി കോസ്റ്റൽ പൊലീസ് സ്റ്റേഷനിലും ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർക്കും പരാതി നൽകി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/299986/the-nets-of-10-fishing-boats-were-broken-each-boat-suffered-a-loss-of-rs-6-lakh)