---
title: "റോഡ് നന്നാക്കി രണ്ടാഴ്ച തികയും മുൻപ് തകർന്നു തരിപ്പണമായി"
english_title: "The road collapsed two weeks after it was repaired."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/299984/the-road-collapsed-two-weeks-after-it-was-repaired"
published_at: "2025-07-02T10:52:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6864c26d46b54_road.jpg"
keywords: []
---

# റോഡ് നന്നാക്കി രണ്ടാഴ്ച തികയും മുൻപ് തകർന്നു തരിപ്പണമായി

> **Lead Summary:** പള്ളുരുത്തി : റോഡ് നന്നാക്കി രണ്ടാഴ്ച തികയും മുൻപ് തകർന്നു തരിപ്പണമായി. മാസങ്ങൾക്ക് മുൻപാണ് ശുദ്ധജല പൈപ്പിടുന്നതിനായി കച്ചേരിപ്പടി മുതൽ പഷ്ണിത്തോട് വരെയുള്ള റോഡിന്റെ ഒരു ഭാഗം വെട്ടിപ്പൊളിച്ചത്.

## Article Content

പള്ളുരുത്തി : റോഡ് നന്നാക്കി രണ്ടാഴ്ച തികയും മുൻപ് തകർന്നു തരിപ്പണമായി. മാസങ്ങൾക്ക് മുൻപാണ് ശുദ്ധജല പൈപ്പിടുന്നതിനായി കച്ചേരിപ്പടി മുതൽ പഷ്ണിത്തോട് വരെയുള്ള റോഡിന്റെ ഒരു ഭാഗം വെട്ടിപ്പൊളിച്ചത്.

ഇതുവഴി യുള്ള യാത്രാക്ലേശം വർധിച്ചിട്ടും റോഡ് നന്നാക്കാൻ അധികൃതർ തയാറായില്ല. ഇതിനെതിരെ വ്യാപാരികളും നാട്ടുകാരും രംഗത്തെത്തിയതിനെ തുടർന്ന് 3 ആഴ്ച മുൻപ് റോഡ് ടാർ ചെയ്തു.

പക്ഷേ, കനത്ത മഴയ്ക്കിടെ ടാറിങ് ഇളകി തകർന്നു പോകുകയാണ്. റോഡിന്റെ വശങ്ങളിലേക്ക് വെള്ളം ഒഴുകി പോകുന്ന രീതിയിൽ ടാറിങ് നടത്തേണ്ടതിനു പകരം വശങ്ങളിൽ നിന്ന് നടുവിലേക്ക് വെള്ളം ഒഴുകുന്ന രീതിയിലാണ് ടാർ ചെയ്തിരിക്കുന്നത്. ഇത് റോഡിൽ വെള്ളം കെട്ടിക്കിടക്കാനും കുഴികൾ രൂപപ്പെടാനും കാരണമായി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/299984/the-road-collapsed-two-weeks-after-it-was-repaired)