---
title: " മില്ലുങ്കൽ-പുത്തൻകാവ് റോഡിലെ മെറ്റലും പൊടിയും ബൈക്ക് യാത്രികർക്കു ദുരിതമാകുന്നു"
english_title: "Metal and dust on the Millungal-Puthenkavu road are causing problems for bikers"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/299982/metal-and-dust-on-the-millungal-puthenkavu-road-are-causing-problems-for-bikers"
published_at: "2025-07-02T10:49:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6864c185492e2_kanjira.jpg"
keywords: []
---

#  മില്ലുങ്കൽ-പുത്തൻകാവ് റോഡിലെ മെറ്റലും പൊടിയും ബൈക്ക് യാത്രികർക്കു ദുരിതമാകുന്നു

> **Lead Summary:** കാഞ്ഞിരമറ്റം : മില്ലുങ്കൽ-പുത്തൻകാവ് റോഡിലെ മെറ്റലും പൊടിയും ബൈക്ക് യാത്രികർക്കു ദുരിതമാകുന്നു. നവീകരണത്തിന്റെ ഭാഗമായി മെറ്റൽ റോളിങ് നടത്തിയ റോഡിൽ ടാറിങ് വൈകുന്നതാണു കാരണം. വലിയ വാഹനങ്ങൾ പോകുമ്പോഴാണു വ്യാപകമായി പൊടി ഉയരുന്നത്.

## Article Content

കാഞ്ഞിരമറ്റം : മില്ലുങ്കൽ-പുത്തൻകാവ് റോഡിലെ മെറ്റലും പൊടിയും ബൈക്ക് യാത്രികർക്കു ദുരിതമാകുന്നു. നവീകരണത്തിന്റെ ഭാഗമായി മെറ്റൽ റോളിങ് നടത്തിയ റോഡിൽ ടാറിങ് വൈകുന്നതാണു കാരണം. വലിയ വാഹനങ്ങൾ പോകുമ്പോഴാണു വ്യാപകമായി പൊടി ഉയരുന്നത്.

മില്ലുങ്കൽ തോടിനോടു ചേർന്നുള്ള ഒരു കിലോമീറ്റർ ഭാഗത്താണു പൊടിശല്യം രൂക്ഷം . പൊടി കാരണം റോഡിലൂടെ യാത്ര ദുസ്സഹമാണെന്നു യാത്രക്കാർ പറയുന്നു. വാഹനങ്ങൾ കയറി മെറ്റലുകൾ ഇളകി ചിതറിക്കിടക്കുന്നതിനാൽ ബൈക്ക് യാത്രികർ അപകടത്തിൽപെടുന്നതും പതിവായിട്ടുണ്ട്.

അപകടഭീതി കാരണം ബൈക്ക് യാത്രികർ മറ്റു റോഡുകളെയാണ് ആശ്രയിക്കുന്നത്.എറണാകുളം-കോട്ടയം പാതയുടെ ഭാഗമായ 2 കിലോമീറ്ററോളം വരുന്ന റോഡ് നവീകരിക്കുന്നതിനായി ഒന്നര മാസത്തോളം അടച്ചിട്ടിരുന്നു.റോഡ് ഉയർത്താനും ഇന്റർലോക്ക് കട്ട വിരിക്കാനും ടാറിങ്ങിനുമായാണു റോഡിൽ ഗതാഗതം പൂർണമായും നിരോധിച്ചത്. എന്നാൽ കട്ട വിരിക്കൽ അടക്കം ഇഴഞ്ഞു നീങ്ങിയതിനാൽ ടാറിങ് നടത്താതെ റോഡ് തുറക്കേണ്ടി വന്നു. മഴ മാറിയ ശേഷം ടാറിങ് നടത്താമെന്ന തീരുമാനത്തിലായിരുന്നു ഇത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/299982/metal-and-dust-on-the-millungal-puthenkavu-road-are-causing-problems-for-bikers)