---
title: "ഘടികാരമായി മുഴങ്ങിയിരുന്ന നഗരസഭാ ഓഫീസിലെ സൈറൺ നിലച്ചു"
english_title: "The siren at the municipal office, which had been ringing like a clock, stopped."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/299969/the-siren-at-the-municipal-office-which-had-been-ringing-like-a-clock-stopped"
published_at: "2025-07-02T10:19:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6864baa9e1fa2_cyron.jpg"
keywords: []
---

# ഘടികാരമായി മുഴങ്ങിയിരുന്ന നഗരസഭാ ഓഫീസിലെ സൈറൺ നിലച്ചു

> **Lead Summary:** ആലുവ : അരനൂറ്റാണ്ടിലേറെയായി ആലുവയുടെ ഘടികാരമായി മുഴങ്ങിയിരുന്ന നഗരസഭാ ഓഫീസിലെ സൈറൺ നിലച്ചു. അനുവദനീയമായ പരിധിയേക്കാള്‍ കൂടുതല്‍ ശബ്ദം വരുന്നുവെന്ന പരാതിയെ തുടർന്നാണ്‌ കലക്ടറുടെ നിരോധനം.

## Article Content

ആലുവ : അരനൂറ്റാണ്ടിലേറെയായി ആലുവയുടെ ഘടികാരമായി മുഴങ്ങിയിരുന്ന നഗരസഭാ ഓഫീസിലെ സൈറൺ നിലച്ചു. അനുവദനീയമായ പരിധിയേക്കാള്‍ കൂടുതല്‍ ശബ്ദം വരുന്നുവെന്ന പരാതിയെ തുടർന്നാണ്‌ കലക്ടറുടെ നിരോധനം.

ഇതോടെ ചൊവ്വാഴ്ചമുതൽ സൈറൺ മുഴക്കുന്നത് നഗരസഭ നിർത്തി.കങ്ങരപ്പടി വടകോട് വടക്കേല്‍ അഡ്വ. ജേക്കബ് മാത്യുവാണ്‌ പരാതിക്കാരൻ. മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍വയോണ്‍മെന്റ് എൻജിനിയറുടെ റിപ്പോര്‍ട്ട് അനുസരിച്ചാണ് നടപടി. ദിവസവും രാവിലെ 5, 8, പകൽ 1, വൈകിട്ട് 5, രാത്രി 8 എന്നിങ്ങനെ അഞ്ചുതവണയാണ് സൈറണ്‍ മുഴക്കിയിരുന്നത്.

പരാതിയുടെ ഭാഗമായി ശബ്ദപരിശോധനയും ഹിയറിങ്ങും നടത്തി. സൈറണ്‍ മുഴങ്ങാത്തപ്പോൾ ശബ്ദത്തിന്റെ തോത്‌ 77.4 വെയ്റ്റഡ് ഡെസിബെലും സൈറണ്‍ മുഴങ്ങുമ്പോള്‍ 95.5 വെയ്റ്റഡ് സെഡിബെലുമാണ്‌. വ്യവസായമേഖലയില്‍ 65 ഡെസിബെലാണ് അനുവദനീയമായ പരിധി.നൂറിലേറെ വർഷം പഴക്കമുള്ള നഗരസഭയില്‍ സൈറണ്‍ സ്ഥാപിച്ചിട്ട് 50 വർഷത്തിലേറെയായി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/299969/the-siren-at-the-municipal-office-which-had-been-ringing-like-a-clock-stopped)