---
title: "കോട്ടയത്ത് പിക്കപ്പും ജീപ്പും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം"
english_title: "Pickup and  jeep collide in Kottayam; Two people die in tragic accident"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/299704/pickup-and-bolero-jeep-collide-in-kottayam-two-people-die-in-tragic-accident"
published_at: "2025-07-01T09:26:00+05:30"
category: "Kerala "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68635cbab945e_accident.jpg"
keywords: []
---

# കോട്ടയത്ത് പിക്കപ്പും ജീപ്പും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം

> **Lead Summary:** കോട്ടയം : എംസി റോഡിൽ പിക്കപ് വാനും ജീപ്പും കൂട്ടിയിടിച്ച് 2 പേർ മരിച്ചു.കൊല്ലാട് സ്വദേശികളായ ജയ്മോൻ ജയിംസ് , അർജുൻ എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 12നു കോടിമത പാലം കഴിഞ്ഞുള്ള പെട്രോൾ പമ്പിനു സമീപമാണ് അപകടം.

## Article Content

കോട്ടയം : എംസി റോഡിൽ പിക്കപ് വാനും ജീപ്പും കൂട്ടിയിടിച്ച് 2 പേർ മരിച്ചു.കൊല്ലാട് സ്വദേശികളായ ജയ്മോൻ ജയിംസ് , അർജുൻ എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 12നു കോടിമത പാലം കഴിഞ്ഞുള്ള പെട്രോൾ പമ്പിനു സമീപമാണ് അപകടം.

പെരുമ്പാവൂരിൽ നിന്ന് ചങ്ങനാശേരി ഭാഗത്തേക്ക് തടി ഉരുപ്പടികൾ കയറ്റിപ്പോയ പിക്കപ് വാനും കോടിമത ഭാഗത്തുനിന്നു കോട്ടയം ഭാഗത്തേക്കു പോയ ജീപ്പും കൂട്ടിയിടിക്കുകയായിരുന്നു. ജീപ്പ് നിയന്ത്രണം വിട്ട് വാനിലേക്ക്ഇടിച്ചുകയറിയ ശേഷം 2 തവണ മലക്കം മറിഞ്ഞതായി സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥൻ പറഞ്ഞു.

പിക്കപ് വാനിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. അപകടത്തെ തുടർന്ന് എംസി റോഡിൽ ഏറെ നേരം ഗതാഗത തടസ്സമുണ്ടായി. പൊലീസെത്തി വാഹനങ്ങൾ വശങ്ങളിലേക്കു മാറ്റിയാണ് ഗതാ ഗതക്കുരുക്ക് പരിഹരിച്ചത്.വാഹനങ്ങളിൽ കുടുങ്ങിയവരെഅഗ്നിരക്ഷാസേനയും പൊലീസും ചേർന്ന് ആംബുലൻസുകളിൽ ആശുപത്രിയിൽ എത്തിച്ചു.

അതീവ ഗുരുതരമായി പരുക്കേ റ്റ ജയ്മോനെയും അർജുനെയും ആദ്യം ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/299704/pickup-and-bolero-jeep-collide-in-kottayam-two-people-die-in-tragic-accident)