---
title: "പറവൂരിന്റെ പതിറ്റാണ്ടുകളായുള്ള സ്വപ്നം ; കേസരി ഗവ. കോളേജിൽ  ഇന്നുമുതൽ ക്ലാസ്‌ തുടങ്ങും   "
english_title: "Paravur's decades-long dream; Classes to begin at Kesari Govt. College from today"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/299678/paravurs-decades-long-dream-classes-to-begin-at-kesari-govt-college-from-today"
published_at: "2025-07-01T06:03:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68632ceeecd08_college.jpg"
keywords: []
---

# പറവൂരിന്റെ പതിറ്റാണ്ടുകളായുള്ള സ്വപ്നം ; കേസരി ഗവ. കോളേജിൽ  ഇന്നുമുതൽ ക്ലാസ്‌ തുടങ്ങും   

> **Lead Summary:** പറവൂർ : എൽഡിഎഫ് സർക്കാർ പറവൂരിന്‌ അനുവദിച്ച കേസരി ഗവ. ആർട്സ് ആൻഡ്‌ സയൻസ് കോളേജിൽ ചൊവ്വാഴ്‌ചമുതൽ അധ്യയനം തുടങ്ങും.

## Article Content

പറവൂർ : എൽഡിഎഫ് സർക്കാർ പറവൂരിന്‌ അനുവദിച്ച കേസരി ഗവ. ആർട്സ് ആൻഡ്‌ സയൻസ് കോളേജിൽ ചൊവ്വാഴ്‌ചമുതൽ അധ്യയനം തുടങ്ങും.

പറവൂരിന്റെ പതിറ്റാണ്ടുകളായുള്ള സ്വപ്നമാണ് ഇതിലൂടെ യാഥാർഥ്യമാകുന്നത്. രാവിലെ 10.30ന്‌ കോളേജിൽ പ്രവേശനോത്സവം നടക്കും.എംജി യൂണിവേഴ്സിറ്റിയുടെ അഫിലിയേഷനോടെ പ്രവർത്തിക്കുന്ന കോളേജിൽ 70 വിദ്യാർഥികൾ പ്രവേശനം നേടി.

ബികോം, ബിഎസ്‌സി സൈബർ ഫോറൻസിക്, ബിഎ ജേർണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ എന്നീ കോഴ്‌സുകളിലായി ഒഴിവുള്ളവയിൽ വരുംദിവസങ്ങളിൽ പ്രവേശനം നടക്കും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/299678/paravurs-decades-long-dream-classes-to-begin-at-kesari-govt-college-from-today)