---
title: "കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് ഭർത്താവിന് ദാരുണാന്ത്യം, ഭാര്യയ്ക്ക് പരിക്ക് "
english_title: "Husband dies, wife injured in KSRTC bus-scooter collision"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/299639/husband-dies-wife-injured-in-ksrtc-bus-scooter-collision"
published_at: "2025-06-30T20:13:00+05:30"
category: "Kerala "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6862a3d627541_accidenbt.jpg"
keywords: []
---

# കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് ഭർത്താവിന് ദാരുണാന്ത്യം, ഭാര്യയ്ക്ക് പരിക്ക് 

> **Lead Summary:** തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലം വെയിലൂരിൽ കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ പരവൂർ സ്വദേശിയായ ശ്യാം ശശിധരൻ മരിച്ചു.

## Article Content

തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലം വെയിലൂരിൽ കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ പരവൂർ സ്വദേശിയായ ശ്യാം ശശിധരൻ മരിച്ചു.

ഗുരുതരമായി പരിക്കേറ്റ ഭാര്യ ഷീന തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കൊല്ലം ഭാഗത്തേക്ക് പോയ സ്കൂട്ടറുമാണ് കൂട്ടിയിടിച്ചത്.ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കല്ലമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശ്യാം ശശിധരൻ്റെ ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/299639/husband-dies-wife-injured-in-ksrtc-bus-scooter-collision)