---
title: "തുറവൂർ–അരൂർ ഉയരപ്പാത നിർമാണ സാമഗ്രികൾ മോഷ്ടിച്ച കേസിൽ 3 പേർ പിടിയിൽ"
english_title: "3 people arrested in the case of stealing construction materials for the Thuravoor-Aroor elevated road"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/299562/3-people-arrested-in-the-case-of-stealing-construction-materials-for-the-thuravoor-aroor-elevated-road"
published_at: "2025-06-30T15:41:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6862632aae9cd_arrest.jpg"
keywords: []
---

# തുറവൂർ–അരൂർ ഉയരപ്പാത നിർമാണ സാമഗ്രികൾ മോഷ്ടിച്ച കേസിൽ 3 പേർ പിടിയിൽ

> **Lead Summary:** അരൂർ : തുറവൂർ–അരൂർ ഉയരപ്പാത നിർമാണ സാമഗ്രികൾ മോഷ്ടിച്ച കേസിൽ 3 പേർ കുത്തിയതോട് പൊലീസിന്റെ പിടിയിൽ. എഴുപുന്ന ലാൽ ഭവനിൽ ലിബിൻ , കുത്തിയതോട് കായിപ്പുറത്ത് ഷൈജു, കുത്തിയതോട് ആൾക്കുന്നേൽ ബിനീഷ് എന്നിവരാണു പിടിയിലായത്.

## Article Content

അരൂർ : തുറവൂർ–അരൂർ ഉയരപ്പാത നിർമാണ സാമഗ്രികൾ മോഷ്ടിച്ച കേസിൽ 3 പേർ കുത്തിയതോട് പൊലീസിന്റെ പിടിയിൽ. എഴുപുന്ന ലാൽ ഭവനിൽ ലിബിൻ , കുത്തിയതോട് കായിപ്പുറത്ത് ഷൈജു, കുത്തിയതോട് ആൾക്കുന്നേൽ ബിനീഷ് എന്നിവരാണു പിടിയിലായത്.

ഉയരപ്പാത നിർമാണത്തിനായി തൂണുകൾക്കു സമീപം ഇറക്കിയിരുന്ന ഇരുമ്പുസാമഗ്രികൾ മോഷ്ടിച്ച് ശേഷം കടന്നുകളയുകയായിരുന്നു പ്രതികൾ.19ന് പുലർച്ചെയായിരുന്നു സംഭവം. അശോക് ബിൽഡ് കോൺ കമ്പനിയുടെ എൻസിസി ജംക്‌ഷന് സമീപമുള്ള 325 –ാം നമ്പർ പില്ലറിന്റെ സമീപമുള്ള സ്റ്റോ൪ കുത്തിത്തുറന്ന് ഒരുലക്ഷം രൂപ വിലയുള്ള നി൪മാണ സാമഗ്രികളാണ് പ്രതികൾ മോഷണം നടത്തിയത്.

പ്രതികൾ മോഷ്ടിച്ചെടുത്ത നിർമാണ സാമഗ്രികൾ സ്റ്റേഷൻ പരിധിയിലുള്ള ആക്രിക്കടയിൽ നിന്ന് പൊലീസ് കണ്ടെടുത്തു. കുത്തിയതോട് പൊലീസ് ഇൻസ്പെക്ടർ എസ്.അജയ് മോഹന്റെ നേതൃത്വത്തിൽ പൊലീസാണു പ്രതികളെ പിടികൂടിയത്. ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/299562/3-people-arrested-in-the-case-of-stealing-construction-materials-for-the-thuravoor-aroor-elevated-road)