---
title: "രാധാകൃഷ്ണനായുള്ള തിരച്ചിൽ തുടരുന്നു   "
english_title: "The search for Radhakrishnan continues"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/299417/the-search-for-radhakrishnan-continues"
published_at: "2025-06-30T05:39:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6861d5feb40a5_kothamangalam.jpg"
keywords: []
---

# രാധാകൃഷ്ണനായുള്ള തിരച്ചിൽ തുടരുന്നു   

> **Lead Summary:** കോതമംഗലം : മണികണ്ഠൻചാൽ ചപ്പാത്തിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മണികണ്ഠൻചാൽ വാർക്കുട്ടമാവിള രാധാകൃഷ്ണനാ യുള്ള തിരച്ചിൽ അഞ്ചാംദിവസവും തുടരുന്നു.കഴിഞ്ഞ നാലു ദിവസങ്ങളിൽ നേവി, അ​ഗ്നി രക്ഷാസേന സ്കൂബ, എൻഡിആർഎഫ് ടീമിന്റെയും നേതൃത്വത്തിൽ മേഖലയിൽ ആകെ വ്യാപകമായി തിരച്ചിൽ നടത്തിയിരുന്നു.

## Article Content

കോതമംഗലം : മണികണ്ഠൻചാൽ ചപ്പാത്തിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മണികണ്ഠൻചാൽ വാർക്കുട്ടമാവിള രാധാകൃഷ്ണനാ യുള്ള തിരച്ചിൽ അഞ്ചാംദിവസവും തുടരുന്നു.കഴിഞ്ഞ നാലു ദിവസങ്ങളിൽ നേവി, അ​ഗ്നി രക്ഷാസേന സ്കൂബ, എൻഡിആർഎഫ് ടീമിന്റെയും നേതൃത്വത്തിൽ മേഖലയിൽ ആകെ വ്യാപകമായി തിരച്ചിൽ നടത്തിയിരുന്നു.

അഞ്ചാംദിവസത്തെ തിരച്ചിൽ ഞായർ രാവിലെമുതൽ കുട്ടമ്പുഴ, ആനക്കയം, ബ്ലാവന, മണികണ്ഠൻചാൽ ചപ്പാത്ത് ഭാഗങ്ങളിലായി കേരള ഫയർ ആൻഡ് റെസ്ക്യൂ ടീമിന്റെ നേതൃത്വത്തിൽ തിരച്ചിൽ നടത്തി. വനമേഖലയിൽ കുട്ടമ്പുഴ റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം തിരച്ചിലിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/299417/the-search-for-radhakrishnan-continues)