---
title: "കാനശുചീകരണം: ദേശീയപാതയിൽ  ഗതാഗതസ്തംഭനം രൂക്ഷം   "
english_title: "Forest clearance: Traffic congestion on the National Highway is severe"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/299416/forest-clearance-traffic-congestion-on-the-national-highway-is-severe"
published_at: "2025-06-30T05:35:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6861d4f98590b_kaana.jpg"
keywords: []
---

# കാനശുചീകരണം: ദേശീയപാതയിൽ  ഗതാഗതസ്തംഭനം രൂക്ഷം   

> **Lead Summary:** പറവൂർ : റോഡ് കുണ്ടും കുഴിയുമായതിനെ തുടർന്ന് ഗതാഗതക്കുരുക്കുണ്ടാകുന്ന ദേശീയപാതയിൽ കാനശുചീകരണത്തെ തുടർന്ന് ഗതാഗതം പൂർണമായി സ്തംഭിച്ചു.

## Article Content

പറവൂർ : റോഡ് കുണ്ടും കുഴിയുമായതിനെ തുടർന്ന് ഗതാഗതക്കുരുക്കുണ്ടാകുന്ന ദേശീയപാതയിൽ കാനശുചീകരണത്തെ തുടർന്ന് ഗതാഗതം പൂർണമായി സ്തംഭിച്ചു.

കഴിഞ്ഞ ഏതാനും ദിവസമായി മൂത്തകുന്നംമുതൽ വരാപ്പുഴവരെ ദേശീയപാതയിൽ കനത്ത ഗതാഗതസ്തംഭനമാണ്. റോഡിലെ കുഴികൾ മഴയില്‍ വലുതായതാണ് പ്രശ്നം സങ്കീർണമാക്കുന്നത്. ചിറ്റാറ്റുകര പട്ടണം ഭാഗത്ത് വലിയ കുഴികളിൽ വെള്ളം കെട്ടിനിൽക്കാൻ തുടങ്ങിയതോടെ ഗതാഗതസ്തംഭനം പതിവാണ്.

ഇതിനോട്‌ ചേർന്നുള്ള കാന പൂർണമായി അടഞ്ഞിരുന്നതിനാൽ മഴ മാറിയാലും വെള്ളം ഒഴുകിപ്പോയിരുന്നില്ല.സമീപത്തെ പറമ്പുകളിളിലും വീടുകളിലും ഇതുമൂലം വെള്ളം കെട്ടിനിൽക്കുന്ന അവസ്ഥയുണ്ടായി. പ്രശ്നം രൂക്ഷമായതോടെ പഞ്ചായത്ത് ഇടപെട്ട് കാനവൃത്തിയാക്കൽ ജോലികൾ തുടങ്ങി.

ഇതിനായി മണ്ണുമാന്തി ഉപയോഗിച്ച് പുറത്തേക്ക് എടുത്തിട്ട സ്ലാബുകളും മാലിന്യവുംമൂലം ഗതാഗതക്കുരുക്ക് ഇരട്ടിയായി. ഇടറോഡിനുമുകളിലെ സ്ലാബുകളും പൊളിച്ചുമാറ്റിയതുമൂലം ഈ വഴി പോയിരുന്ന വാഹനങ്ങൾക്കും തടസ്സമായി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/299416/forest-clearance-traffic-congestion-on-the-national-highway-is-severe)