---
title: " കനത്ത മഴയിൽ സ്കൂൾ മതിൽ തകർന്നു വീണു"
english_title: "School wall collapsed due to heavy rain"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/299368/school-wall-collapsed-due-to-heavy-rain"
published_at: "2025-06-29T19:53:00+05:30"
category: "Kerala "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68614c986d5df_school.jpg"
keywords: []
---

#  കനത്ത മഴയിൽ സ്കൂൾ മതിൽ തകർന്നു വീണു

> **Lead Summary:** പാലക്കാട്: പാലക്കാട് ചാലിശേരിയിൽ കനത്ത മഴയിൽ സ്കൂൾ മതിൽ തകർന്നു വീണു. ചാലിശേരി ഗവ: എൽ.പി. സ്കൂളിൻ്റെ മതിലാണ് 20 മീറ്ററോളം ഭാഗം സ്കൂൾ കോമ്പൗണ്ടിലേക്ക് തകർന്നുവീണത്.

## Article Content

പാലക്കാട്: പാലക്കാട് ചാലിശേരിയിൽ കനത്ത മഴയിൽ സ്കൂൾ മതിൽ തകർന്നു വീണു. ചാലിശേരി ഗവ: എൽ.പി. സ്കൂളിൻ്റെ മതിലാണ് 20 മീറ്ററോളം ഭാഗം സ്കൂൾ കോമ്പൗണ്ടിലേക്ക് തകർന്നുവീണത്.

ഇന്ന് അവധി ദിവസമായതിനാൽ വൻ അപകടമാണ് ഒഴിവായത്. തിങ്കളാഴ്ച സ്കൂളിൻ്റെ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി പഞ്ചായത്ത് അധികൃതർ അടിയന്തരം യോഗം ചേരുമെന്ന് അറിയിച്ചിട്ടുണ്ട്. സ്കൂൾ അധികൃതരും യോ​ഗത്തിൽ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/299368/school-wall-collapsed-due-to-heavy-rain)