---
title: "കമിതാക്കള്‍ ചേര്‍ന്ന് നവജാത ശിശുക്കളെ കുഴിച്ചിട്ടു: ദോഷം മാറാൻ അസ്ഥികള്‍ സൂക്ഷിച്ചെന്ന് വിവരം"
english_title: "Lovers buried newborn babies together: Reportedly, the bones were kept to ward off evil"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/299268/lovers-buried-newborn-babies-together-reportedly-the-bones-were-kept-to-ward-off-evil"
published_at: "2025-06-29T12:18:00+05:30"
category: "Kerala "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6860e2f152301_crime.jpg"
keywords: []
---

# കമിതാക്കള്‍ ചേര്‍ന്ന് നവജാത ശിശുക്കളെ കുഴിച്ചിട്ടു: ദോഷം മാറാൻ അസ്ഥികള്‍ സൂക്ഷിച്ചെന്ന് വിവരം

> **Lead Summary:** തൃശ്ശൂര്‍: തൃശ്ശൂരില്‍ കമിതാക്കള്‍ ചേര്‍ന്ന് നവജാത ശിശുക്കളെ കുഴിച്ചിട്ടെന്നും ദോഷം മാറുന്നതിനായി കര്‍മ്മം ചെയ്യാന്‍ അസ്ഥി പെറുക്കി സൂക്ഷിച്ചെന്നും വിവരം.

## Article Content

തൃശ്ശൂര്‍: തൃശ്ശൂരില്‍ കമിതാക്കള്‍ ചേര്‍ന്ന് നവജാത ശിശുക്കളെ കുഴിച്ചിട്ടെന്നും ദോഷം മാറുന്നതിനായി കര്‍മ്മം ചെയ്യാന്‍ അസ്ഥി പെറുക്കി സൂക്ഷിച്ചെന്നും വിവരം.

തൃശ്ശൂര്‍ പുതുക്കാട് ആണ് സംഭവം. കൊലപാതകമാണോയെന്ന് പൊലീസ് അന്വേഷിക്കുകയാണ്. സംഭവത്തില്‍ പുതുക്കാട്, വെള്ളികുളങ്ങര സ്വദേശികളായ 26 കാരനെയും 21 കാരിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. അസ്ഥികള്‍ യുവാവ് പുതുക്കാട് പൊലീസില്‍ ഏല്‍പ്പിച്ചെന്നാണ് പ്രാഥമിക വിവരം.

ഇവരുടെ കുഞ്ഞുങ്ങളെ തന്നെയാണോ കുഴിച്ചിട്ടത് എന്നതിലും കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ ശേഷം കുഴിച്ചിട്ടതാണോ എന്നതിലെല്ലാം വ്യക്തത വരേണ്ടതുണ്ട്. മൂന്ന് വര്‍ഷം മുന്‍പാണ് ഇരുവര്‍ക്കും ആദ്യത്തെ കുഞ്ഞ് ജനിച്ചത്. അധികം വൈകാതെ രണ്ടാമതൊരു കുഞ്ഞും ജനിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/299268/lovers-buried-newborn-babies-together-reportedly-the-bones-were-kept-to-ward-off-evil)