---
title: "ടിവിഎസ് കവലയിലെ വെള്ളം  ഒഴുക്കിവിടാൻ പദ്ധതി"
english_title: "Plans to drain water from TVS intersection"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/298408/plans-to-drain-water-from-tvs-intersection"
published_at: "2025-06-25T14:40:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685bbd6a347cb_tvs.jpg"
keywords: []
---

# ടിവിഎസ് കവലയിലെ വെള്ളം  ഒഴുക്കിവിടാൻ പദ്ധതി

> **Lead Summary:** കളമശേരി : മഴക്കാലത്ത് കളമശേരി ടിവിഎസ് കവലയിൽ ഒഴുകിയെത്തുന്ന വെള്ളം മൂലേപ്പാടം പ്രദേശത്തേക്ക് ഒഴുകിയിരുന്നത് ടൊയോട്ട ഭാഗത്തേക്ക് തിരിച്ചുവിടാനുള്ള പദ്ധതിക്ക് ടെൻഡറായി.

## Article Content

കളമശേരി : മഴക്കാലത്ത് കളമശേരി ടിവിഎസ് കവലയിൽ ഒഴുകിയെത്തുന്ന വെള്ളം മൂലേപ്പാടം പ്രദേശത്തേക്ക് ഒഴുകിയിരുന്നത് ടൊയോട്ട ഭാഗത്തേക്ക് തിരിച്ചുവിടാനുള്ള പദ്ധതിക്ക് ടെൻഡറായി.

കളമശേരി ആറാം ഡിവിഷൻ കൗൺസിലർ നഷീദ സലാം നവകേരളസദസ്സിൽ നൽകിയ പരാതിയിലാണ് നടപടി. മൂലേപ്പാടത്ത് മിന്നൽപ്രളയത്തിന് പരിഹാരമായി മന്ത്രി പി രാജീവ് മുൻകൈയെടുത്ത് സ്ഥാപിക്കുന്ന പുഷ്ത്രൂ ഉൾപ്പെടെയുള്ള കനാൽ നിർമാണം പുരോഗമിക്കുന്നതിനിടെയാണ് മൂലേപ്പാടത്തേക്ക് വലിയ തോതിൽ ഒഴുകിയെത്തുന്ന വെള്ളം തിരിച്ചുവിടാൻ നടപടിയായത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/298408/plans-to-drain-water-from-tvs-intersection)