വൈപ്പിൻ : (piravomnews.in) മണ്ഡലത്തിലെ തീരസംരക്ഷണത്തിന് സ്വപ്‌നപദ്ധതി തയ്യാറായി. കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎയുടെ നിയമസഭാപ്രസംഗങ്ങളും നിവേദനങ്ങളും ഫലംകണ്ടു.
തീരദേശ വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും നടപ്പാക്കുന്നതിനും നാഷണൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ചും (എൻസിസിആർ)- കേരള സംസ്ഥാന തീരദേശ വികസന കോർപറേഷനും (കെഎസ്‌സിഎഡിസി) ധാരണപത്രത്തിൽ ഒപ്പിട്ടു.ധാരണപത്രം അനുസരിച്ച് തീരശോഷണവും കടലാക്രമണവും തടയുന്നതിന് കടലിൽ സിന്തറ്റിക് ജിയോ ട്യൂബ് സ്ഥാപിക്കും.

കേരളത്തിലെ 22 ബീച്ചുകളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്.വൈപ്പിൻ മണ്ഡലത്തിലെ ഞാറക്കൽ, നായരമ്പലം, ചെറായി എന്നിവ ഇതിൽപ്പെടുന്നു.
Memorandum of Understanding; Dream plan for coastal development being prepared
