---
title: "റോഡിൽ  മരംവീണ് ഗതാഗതം മുടങ്ങി ;  വിദ്യാർഥി അത്ഭുതകരമായി രക്ഷപ്പെട്ടു"
english_title: "Traffic disrupted after tree falls on road; student miraculously survives"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/298395/traffic-disrupted-after-tree-falls-on-road-student-miraculously-survives"
published_at: "2025-06-25T14:06:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685bb574ea128_tree.jpg"
keywords: []
---

# റോഡിൽ  മരംവീണ് ഗതാഗതം മുടങ്ങി ;  വിദ്യാർഥി അത്ഭുതകരമായി രക്ഷപ്പെട്ടു

> **Lead Summary:** കളമശേരി : ഏലൂർ പുത്തലംകടവ് റോഡിൽ എഫ്എസിടി ഭൂമിയിൽനിന്ന് റോഡിനു കുറുകെ മരംവീണ് ഗതാഗതം മുടങ്ങി. ചൊവ്വ രാവിലെ 8.15ഓടെയുണ്ടായ ശക്തമായ കാറ്റിലാണ് വലിയ വട്ടമരം പൊട്ടിവീണത്.

## Article Content

കളമശേരി : ഏലൂർ പുത്തലംകടവ് റോഡിൽ എഫ്എസിടി ഭൂമിയിൽനിന്ന് റോഡിനു കുറുകെ മരംവീണ് ഗതാഗതം മുടങ്ങി. ചൊവ്വ രാവിലെ 8.15ഓടെയുണ്ടായ ശക്തമായ കാറ്റിലാണ് വലിയ വട്ടമരം പൊട്ടിവീണത്.

ഏലൂർ നിലയത്തിൽനിന്ന് അഗ്നി രക്ഷാസേനാംഗങ്ങളെത്തിയാണ് മരം വെട്ടിമാറ്റിയത്. മരംവീണ് വൈദ്യുതിക്കമ്പികൾ പൊട്ടിവീണു.സെന്റ് ആൻസ് സ്കൂളിലേക്കുംമറ്റുമായി ധാരാളംപേർ യാത്ര ചെയ്യുന്ന സമയത്താണ് മരംവീണത്.

മരം വീഴുമ്പോൾ സൈക്കിളിൽ പോകുകയായിരുന്ന വിദ്യാർഥി അത്ഭുതകരമായാണ് രക്ഷപ്പെട്ടതെന്ന് നാട്ടുകാർ പറഞ്ഞു. മരം വീണതോടെ സ്കൂൾ ബസുകളുൾപ്പെടെ ഗതാഗതക്കുരുക്കിലായി. ഒന്നരമണിക്കൂറോളമെടുത്താണ് മരം പൂർണമായി വെട്ടിമാറ്റിയത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/298395/traffic-disrupted-after-tree-falls-on-road-student-miraculously-survives)