---
title: "കര്‍ഷകൻ നട്ട കടപ്ലാവില്‍ വിളഞ്ഞത് സാധാരണ ചക്ക"
english_title: "The fruit that the farmer planted in the kadaplav tree was an ordinary jackfruit."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/298326/the-fruit-that-the-farmer-planted-in-the-kadaplav-tree-was-an-ordinary-jackfruit"
published_at: "2025-06-25T10:14:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685b80e4633a1_JACK.jpg"
keywords: []
---

# കര്‍ഷകൻ നട്ട കടപ്ലാവില്‍ വിളഞ്ഞത് സാധാരണ ചക്ക

> **Lead Summary:** പെരുമ്പാവൂർ : കര്‍ഷകൻ നട്ട കടപ്ലാവില്‍ വിളഞ്ഞത് സാധാരണ ചക്ക. വെങ്ങോല ശാലേം പോക്കയിൽവീട്ടിൽ എൽദോസി​ന്റെ കൃഷിയിടത്തിലെ കടപ്ലാവിലാണ് വരിക്കയോട് സമാനമായ ചക്ക വിളഞ്ഞത്.

## Article Content

പെരുമ്പാവൂർ : കര്‍ഷകൻ നട്ട കടപ്ലാവില്‍ വിളഞ്ഞത് സാധാരണ ചക്ക. വെങ്ങോല ശാലേം പോക്കയിൽവീട്ടിൽ എൽദോസി​ന്റെ കൃഷിയിടത്തിലെ കടപ്ലാവിലാണ് വരിക്കയോട് സമാനമായ ചക്ക വിളഞ്ഞത്.

വെങ്ങോലയിലെ നഴ്സറിയിൽനിന്ന്‌ രണ്ടു വർഷംമുമ്പ് വാങ്ങിയതാണ് കടപ്ലാവ്. ഇലയും തടിയും എല്ലാം കടപ്ലാവുമായി സാദൃശ്യമുള്ളതാണ്. മൂന്നുമാസംമുമ്പാണ് കായ്ച്ചത്.

കായ്ച്ചത് വലിപ്പമുള്ള കടച്ചക്കയാണ്. ബഡ്ഡ് ചെയ്തതി​ന്റെ ഫലമാണ് ഇതെന്നാണ് കരുതിയത്.വെങ്ങോല പഞ്ചായത്ത് ഓഫീസിനുസമീപം എൽദോസി​ന്റെ കുടുംബം ഉൾപ്പെടെ നാലുപേർ ചേര്‍ന്ന് നടത്തുന്ന ഐശ്വര്യ കുടുംബശ്രീ ഹോട്ടലിലേക്ക് ഈ ചക്ക കറിവയ്ക്കാൻ കൊണ്ടുപോയിരുന്നു.

മുറിച്ചപ്പോഴാണ് ഇത് കടച്ചക്കയല്ല, സാധാരണ ചക്കയാണെന്ന് മനസ്സിലായത്. മരത്തിൽ ഇത്തരം 10 ചക്കകൾ കായ്ച്ചിട്ടുണ്ട്. ഒരേക്കർ കൃഷിയിടത്തിൽ വിവിധ ഇനത്തിലുള്ള ഫലവൃക്ഷങ്ങളും ജാതി, തെങ്ങ് എന്നിവയും എൽദോസ് കൃഷി ചെയ്യുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/298326/the-fruit-that-the-farmer-planted-in-the-kadaplav-tree-was-an-ordinary-jackfruit)