---
title: "ശാരീരിക അസ്വസ്ഥത, പതിനാലുകാരി ഏഴ് മാസം ഗർഭിണി! പത്തൊൻപതുകാരൻ അറസ്റ്റിൽ "
english_title: "Physical discomfort, 14-year-old girl seven months pregnant! 19-year-old arrested"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/298262/physical-discomfort-14-year-old-girl-seven-months-pregnant-19-year-old-arrested"
published_at: "2025-06-24T20:26:00+05:30"
category: "Kerala "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685abd27d6998_rape.jpg"
keywords: []
---

# ശാരീരിക അസ്വസ്ഥത, പതിനാലുകാരി ഏഴ് മാസം ഗർഭിണി! പത്തൊൻപതുകാരൻ അറസ്റ്റിൽ 

> **Lead Summary:** കൊല്ലം : കുളത്തൂപ്പുഴയിൽ പതിനാല് വയസ്സുകാരിയായ പെൺകുട്ടി ഏഴ് മാസം ഗർഭിണിയായ സംഭവത്തിൽ കടയ്ക്കൽ സ്വദേശിയായ പത്തൊൻപതുകാരൻ അറസ്റ്റിൽ.

## Article Content

കൊല്ലം : കുളത്തൂപ്പുഴയിൽ പതിനാല് വയസ്സുകാരിയായ പെൺകുട്ടി ഏഴ് മാസം ഗർഭിണിയായ സംഭവത്തിൽ കടയ്ക്കൽ സ്വദേശിയായ പത്തൊൻപതുകാരൻ അറസ്റ്റിൽ.

പെൺകുട്ടിക്കു ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതോടെയാണു സംഭവം പുറത്തറിയുന്നത്. രക്ഷിതാക്കൾ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചു നടത്തിയ പരിശോധനയിലാണു ഗർഭിണിയാണെന്നു സ്ഥിരീകരിച്ചത്.

പെൺകുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഇപ്പോൾ മാതാവിന്റെ സംരക്ഷണയിലുള്ള പെൺകുട്ടിയെ വൈകാതെ ശിശുക്ഷേമ സമിതിയിലേക്ക് കൈമാറും.പ്രതിയെ കോടതിയിൽ ഹാജരാക്കും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/298262/physical-discomfort-14-year-old-girl-seven-months-pregnant-19-year-old-arrested)