കാഞ്ഞങ്ങാട്: (piravomnews.in) ഡോക്ടറുടെ താമസസ്ഥലത്ത് കൗൺസലിങ്ങിനെത്തിയ 14 കാരിയെ പീഡിപ്പിച്ച ഡോക്ടർ അറസ്റ്റിൽ.കാഞ്ഞങ്ങാട്ടെ ഡോ. വിശാഖ കുമാറാണ് അറസ്റ്റിലായത്.
തിങ്കളാഴ്ച വൈകീട്ട് ഹോസ്ദുർഗ് ഇൻസ്പെക്ടർ പി. അജിത്കുമാറാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കുശാൽ നഗർ റെയിൽവേ ഗേറ്റിനു സമീപം ചർച്ച് റോഡിലെ ഡോക്ടറുടെ വീട്ടിൽ കൗൺസലിങ്ങിനെത്തിയതായിരുന്നു പെൺകുട്ടി.

ചന്തേര പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസ് ഹോസ്ദുർഗ് പൊലീസിന് കൈമാറുകയായിരുന്നു. 2023 ഡിസംബറിലാണ് സംഭവം. കൗൺസലിങ് മുറിയിൽവെച്ച് പീഡിപ്പിച്ചതായാണ് പെൺകുട്ടി മൊഴി നൽകിയത്. ഡോക്ടർ രണ്ടുതവണ പീഡിപ്പിച്ചതായി പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
Doctor arrested for molesting 14-year-old girl who came for counseling at his residence
