---
title: "കിടപ്പുരോഗികൾക്ക്‌ മികച്ച വൈദ്യപരിചരണവും സേവനങ്ങളും ഉറപ്പാക്കി കേരള കെയർ"
english_title: "Kerala Care ensures best medical care and services for inpatients"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/298119/kerala-care-ensures-best-medical-care-and-services-for-inpatients"
published_at: "2025-06-24T10:54:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685a373d95ad5_vayasu.jpg"
keywords: []
---

# കിടപ്പുരോഗികൾക്ക്‌ മികച്ച വൈദ്യപരിചരണവും സേവനങ്ങളും ഉറപ്പാക്കി കേരള കെയർ

> **Lead Summary:** കൊച്ചി : കിടപ്പുരോഗികൾക്ക്‌ മികച്ച വൈദ്യപരിചരണവും സേവനങ്ങളും ഉറപ്പാക്കി കേരള കെയർ (പാലിയേറ്റീവ്‌ കെയർഗ്രിഡ്‌). സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച കേരള കെയറിൽ ഇതിനകം ജില്ലയിൽ രജിസ്റ്റർ ചെയ്‌തത്‌ 14,451 രോഗികളാണ്‌.

## Article Content

കൊച്ചി : കിടപ്പുരോഗികൾക്ക്‌ മികച്ച വൈദ്യപരിചരണവും സേവനങ്ങളും ഉറപ്പാക്കി കേരള കെയർ (പാലിയേറ്റീവ്‌ കെയർഗ്രിഡ്‌). സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച കേരള കെയറിൽ ഇതിനകം ജില്ലയിൽ രജിസ്റ്റർ ചെയ്‌തത്‌ 14,451 രോഗികളാണ്‌.

തിങ്കൾ വൈകിട്ട്‌ വരെയുള്ള കണക്കാണിത്‌. ഇതിനകം 26,416 ഭവന സന്ദർശനം നടത്തി ആവശ്യമായ പരിചരണം നൽകി ആശ്വാസം പകരാൻ കേരള കെയർ വഴിയായി.ജില്ലയിൽ 120 സർക്കാർ സംവിധാനങ്ങളും 137 സർക്കാരിതര സംഘടനകളും കേരള കെയറിന്റെ ഭാഗമാണ്‌. ഇതുവഴിയാണ്‌ രോഗികൾക്ക്‌ വൈദ്യസഹായം ഉൾപ്പെടെ ലഭ്യമാക്കുന്നത്‌.

രജിസ്റ്റർ ചെയ്‌ത രോഗികളിൽ 8567 പേർ സ്‌ത്രീകളാണ്‌. 5868 പേർ പുരുഷന്മാരും. ട്രാൻസ്‌ ഉൾപ്പെടെയുള്ള മറ്റ്‌ വിഭാഗങ്ങളിൽനിന്നായി 16 പേരുമുണ്ട്‌. 71–-80 പ്രായപരിധിയിലുള്ളവരാണ്‌ കൂടുതലും–- 4338 പേർ. 81–-90 വയസ്സിനിടയിൽ 3765 പേർ, 61–-70ന്‌ ഇടയിൽ 2678, 51–-60ന്‌ ഇടയിൽ 1294, 90ന്‌ മുകളിൽ 1274, 41–-50ന്‌ ഇടയിൽ 576, 31–-40ന്‌ ഇടയിൽ 238, 19–-30ന്‌ ഇടയിൽ 210, 18 വയസ്സുവരെയുള്ളവരിൽ 78 പേരുമാണ്‌ രജിസ്റ്റർ ചെയ്‌തത്‌.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/298119/kerala-care-ensures-best-medical-care-and-services-for-inpatients)