---
title: "കൂട്ടായ്‌മയുടെ കരുതലിൽ  ‘വിശപ്പുരഹിത’മായി കോതമംഗലം താലൂക്കാശുപത്രി"
english_title: "Kothamangalam Taluk Hospital becomes 'hunger-free' thanks to collective care"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/298112/kothamangalam-taluk-hospital-becomes-hunger-free-thanks-to-collective-care"
published_at: "2025-06-24T10:37:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685a330ec0c84_taluk.jpg"
keywords: []
---

# കൂട്ടായ്‌മയുടെ കരുതലിൽ  ‘വിശപ്പുരഹിത’മായി കോതമംഗലം താലൂക്കാശുപത്രി

> **Lead Summary:** കോതമംഗലം : താലൂക്കാശുപത്രിയിൽ കിടപ്പുരോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗജന്യഭക്ഷണം നൽകിവരുന്ന ‘വിശപ്പുരഹിത’ ആശുപത്രി പദ്ധതിയുടെ ഒന്നാംവാർഷികം ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു.

## Article Content

കോതമംഗലം : താലൂക്കാശുപത്രിയിൽ കിടപ്പുരോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗജന്യഭക്ഷണം നൽകിവരുന്ന ‘വിശപ്പുരഹിത’ ആശുപത്രി പദ്ധതിയുടെ ഒന്നാംവാർഷികം ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു.

കലക്ടർ എൻ എസ്‌ കെ ഉമേഷ് മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ ചെയർമാൻ കെ കെ ടോമി അധ്യക്ഷനായി. നടി സീമ ജി നായർ പദ്ധതിയിൽ പങ്കാളികളായ വിദ്യാലയങ്ങളെയും സ്ഥാപനങ്ങളെയും വ്യക്തികളെയും അനുമോദിച്ചു.

ആശുപത്രി സൂപ്രണ്ട് ഡോ. സി സാം പോൾ,നഗരസഭാ ഉപാധ്യക്ഷ സിന്ധു ഗണേശൻ, കെ വി തോമസ്, കെ എ നൗഷാദ്, എ ജി ജോർജ്, ഇ വി എബ്രഹാം, പി കെ മണിക്കുട്ടൻ എന്നിവർ സംസാരിച്ചു. പദ്ധതിയിലൂടെ 70,000ലധികംപേർക്ക് ഭക്ഷണം വിതരണംചെയ്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/298112/kothamangalam-taluk-hospital-becomes-hunger-free-thanks-to-collective-care)