---
title: "കാഞ്ഞിരമറ്റത്ത് ബിരിയാണി ചലഞ്ചില്‍  ഭക്ഷ്യവിഷബാധ :  നൂറോളംപേർ ചികിത്സ തേടി   "
english_title: "Food poisoning at Kanjiramattu Biryani Challenge: Around 100 people seek treatment"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/298096/food-poisoning-at-kanjiramattu-biryani-challenge-around-100-people-seek-treatment"
published_at: "2025-06-24T10:03:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685a2b5e818eb_poison.jpg"
keywords: []
---

# കാഞ്ഞിരമറ്റത്ത് ബിരിയാണി ചലഞ്ചില്‍  ഭക്ഷ്യവിഷബാധ :  നൂറോളംപേർ ചികിത്സ തേടി   

> **Lead Summary:** പിറവം : ആമ്പല്ലൂർ കാഞ്ഞിരമറ്റത്ത് ബിരിയാണി കഴിച്ച നൂറോളംപേർ വയറിളക്കം, ഛർദി, പനി തുടങ്ങിയ അസുഖങ്ങളെത്തുടർന്ന് ചികിത്സ തേടി.

## Article Content

പിറവം : ആമ്പല്ലൂർ കാഞ്ഞിരമറ്റത്ത് ബിരിയാണി കഴിച്ച നൂറോളംപേർ വയറിളക്കം, ഛർദി, പനി തുടങ്ങിയ അസുഖങ്ങളെത്തുടർന്ന് ചികിത്സ തേടി.

പഞ്ചായത്ത് പ്രസിഡ​ന്റ് ബിജു എം തോമസ് ചെയർമാനായ ചികിത്സാസഹായ നിധിയുടെ പേരിൽ നടത്തിയ ബിരിയാണി ചലഞ്ചിൽ ഭക്ഷണം കഴിച്ചവർക്കാണ് അസുഖമുണ്ടായതെന്ന് നാട്ടുകാർ പറയുന്നു. മഹിളാ കോണ്‍​ഗ്രസ് മണ്ഡലം പ്രസിഡ​ന്റ് അനു വര്‍ഗീസാണ് ചികിത്സാസഹായനിധി കണ്‍വീനര്‍.

ശനി രാത്രിമുതൽ തയ്യാറാക്കിയ 4500 പാക്കറ്റ് ബിരിയാണിയാണ് ആമ്പല്ലൂർ പഞ്ചായത്തിൽ നൽകിയത്. ഞായർ രാവിലെയാണ് വിതരണം ചെയ്തത്. ഭക്ഷണം കഴിച്ച നിരവധിപേർ ആരോ​ഗ്യപ്രശ്നവുമായി എത്തിയതോടെ ഭക്ഷണം പാകംചെയ്ത അടുക്കളയിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/298096/food-poisoning-at-kanjiramattu-biryani-challenge-around-100-people-seek-treatment)