---
title: "4 വർഷം കഴിഞ്ഞിട്ടും സ്കൂൾ നിർമാണം പാതിവഴിയിൽ  "
english_title: "School construction still half-way through after 4 years"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/297468/school-construction-still-half-way-through-after-4-years"
published_at: "2025-06-21T06:37:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685605f9eef50_school.jpg"
keywords: []
---

# 4 വർഷം കഴിഞ്ഞിട്ടും സ്കൂൾ നിർമാണം പാതിവഴിയിൽ  

> **Lead Summary:** മരട് : കരാറുകാരനും മരട് നഗരസഭയും എംഎൽഎയും തുടരുന്ന അനാസ്ഥമൂലം നിർമാണം തുടങ്ങി നാലുവർഷം കഴിഞ്ഞിട്ടും കുണ്ടന്നൂർ ജെബി സ്കൂളിന്റെ നിർമാണം പാതിവഴിയിൽ.

## Article Content

മരട് : കരാറുകാരനും മരട് നഗരസഭയും എംഎൽഎയും തുടരുന്ന അനാസ്ഥമൂലം നിർമാണം തുടങ്ങി നാലുവർഷം കഴിഞ്ഞിട്ടും കുണ്ടന്നൂർ ജെബി സ്കൂളിന്റെ നിർമാണം പാതിവഴിയിൽ.

മുൻ തൃപ്പൂണിത്തുറ എംഎൽഎ എം സ്വരാജിന്റെ ആസ്തി വികസനഫണ്ടിൽനിന്ന്‌ അനുവദിച്ച ഒന്നരക്കോടി രൂപ ഉപയോഗിച്ചാണ് കെട്ടിടനിർമാണം ആരംഭിച്ചത്.

നൂറുവർഷത്തിലധികം പക്കമുള്ള പഴയ കെട്ടിടത്തിന്റെ അപകടാവസ്ഥ ചൂണ്ടിക്കാണിച്ച് പിടിഎ ആവശ്യപ്പെട്ടപ്രകാരമാണ് എം സ്വരാജ് ഫണ്ട് അനുവദിച്ചത്.

ആദ്യം മൂന്നുകോടിയാണ് അനുവദിച്ചത്. കുട്ടികൾ കുറവാണെന്ന കാരണത്താൽ പിന്നീട് തുക ഒന്നരക്കോടിയായി കുറയ്ക്കുകയായിരുന്നു. രണ്ടു നിലകളിലായി എട്ടു ക്ലാസ്‌മുറികളും പാചകപ്പുരയും ശുചിമുറിയും ഉൾപ്പെടുന്നതാണ് പദ്ധതി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/297468/school-construction-still-half-way-through-after-4-years)