കോതമംഗലം : (piravomnews.in) നഗരമധ്യത്തിലെ ഉണക്കമീൻ മാർക്കറ്റിലെ മാലിന്യ ഓടയിലെ മാൻഹോളിൽ 20 അടി താഴ്ചയിൽ വീണയാളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.
വെള്ളി രാത്രി 8.40നാണ് സംഭവം. ഇടമലയാർ സ്വദേശി അനീഷാണ് (45) അപകടത്തിൽപ്പെട്ടത്.ദുർഗന്ധം നിറഞ്ഞ ഏറെ അപകടമുള്ള മാലിന്യക്കുഴിയിൽ കയറിന്റെ വല കെട്ടി ഇറങ്ങിയാണ് അനീഷിനെ രക്ഷപ്പെടുത്തിയത്.

സീനിയർ ഫയർ ഓഫീസർ സിദ്ദിഖ് ഇസ്മായിൽ, സേന അംഗങ്ങളായ നന്ദു കൃഷ്ണ, ബേസിൽ ഷാജി, എം എ അംജിത്, എസ് ഷെഹീൻ, പി പി ഷംജു, ആർ മഹേഷ്, ടി വി രാജൻ, എം സേതു എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്. അനീഷിനെ കോതമംഗലം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Man rescued after falling into manhole in sewage drain at dried fish market
