പിറവം : (piravomnews.in) അപകടത്തിൽപെട്ട വാഹനത്തിനുള്ളിൽ കുരുങ്ങിയ ആളെ രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമത്തിനിടെ പൊലീസിനു നേരെ ആക്രമണം.
പട്ടിക കൊണ്ടുള്ള അടിയേറ്റു രാമമംഗലം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ടി.ആർ. സന്തോഷ് പിറവം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

ഇന്നലെ പുലർച്ചെ ഒരു മണിയോടെ പിറമാടം ശൂലം ഭാഗത്തായിരുന്നു സംഭവം. ഇവിടെ വ്യാപാര സ്ഥാപനത്തിലേക്കു കാർ പാഞ്ഞു കയറിയെന്നും ഓടിച്ചിരുന്ന ആൾക്കു ഗുരുതര പരുക്ക് ഉണ്ടെന്നുമുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എസ് ഐ വി. സുരേഷിനൊപ്പം സന്തോഷ് എത്തിയത്.
കാറിനുള്ളിൽ അബോധാവസ്ഥയിലായിരുന്ന ആളുടെ മുഖത്തു വെള്ളം തളിച്ചു ഉണർത്തിയതിനു പിന്നാലെ പുറത്തിറങ്ങിയ ഇയാൾ അക്രമാസക്തനായി. നിലത്തു കിടന്ന പട്ടിക എടുത്തു പൊലീസിനെയും നാട്ടുകാരെയും ആക്രമിക്കുന്നതിനുള്ള ശ്രമം തടടയുന്നതിനിടെയാണു സന്തോഷിന്റെ കയ്യിൽ പരുക്കേറ്റത്.
ഇതിനിടെ അക്രമി ഓടി രക്ഷപ്പെട്ടു. പരിശോധനയിൽ കാറിനുനുള്ളിൽ നിന്നു പിറമാടം സ്വദേശി ഇ.െക. ശിവദാസിന്റെ തിരിച്ചറിയൽ കാർഡ് ലഭിച്ചിട്ടുണ്ട്.
Man injured after attacking police who came to his rescue; beaten with a list
