ചായ കുടിച്ചതിനു പിന്നാലെ കടയുടമയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച്‌ കടന്നു കളഞ്ഞു; പ്രതി പിടിയിൽ

ചായ കുടിച്ചതിനു പിന്നാലെ കടയുടമയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച്‌ കടന്നു കളഞ്ഞു; പ്രതി പിടിയിൽ
Jun 20, 2025 10:37 AM | By Amaya M K

ആലപ്പുഴ: (piravomnews.in)സംസ്ഥാനത്തെ വിവിധ മോഷണ കേസുകളിലെ പ്രതി ആലപ്പുഴയിൽ പിടിയിൽ. ഒരു കടയിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് പ്രതിയായ ശ്യാംകുമാറിനെ കുടുക്കിയത് കഴിഞ്ഞ പതിനൊന്നിനാണ് സംഭവം.

അടൂരിൽ നിന്നും ആലപ്പുഴയിൽ എത്തിയ മോഷ്ടാവ് കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡിന് സമീപത്തെ ചായ കടയിൽ കയറി ചായകുടിച്ച ശേഷം കടയുടമയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച്‌ കടന്നു കളഞ്ഞു. ചായക്കടയിൽ നിന്നുള്ള സിസി ടിവി ദൃശ്യങ്ങളാണ് പ്രതിയെ തിരിച്ചറിയാൻ സഹായിച്ചത്.

ഫോൺ കാണാതായതോടെ കടയുടമ ആലപ്പുഴ സൗത്ത് പൊലിസ് സ്റ്റേഷനിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് മോഷ്ടാവിനെ തിരിച്ചറിഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊല്ലം സ്വദേശിയായ ശ്യാം കുമാർ പിടിയിൽ ആയത്.

കൊല്ലം ഈസ്റ്റ്‌ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ബൈക്ക് മോഷണക്കേസിലും പ്രതിയാണ് ശ്യാം കുമാർ. കൂടാതെ വിവിധ ജില്ലകളിൽ മോഷണ കേസുകളിൽ ഇയാൾ പ്രതിയാണെന്നും പോലിസ് പറയുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

After drinking tea, shopkeeper stole his mobile phone and fled; accused arrested

Next TV

Related Stories
വീടിന്‍റെ അടുക്കളയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി

Jun 20, 2025 03:39 PM

വീടിന്‍റെ അടുക്കളയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി

വിറകുകൾക്കിടയിൽ അനക്കം കണ്ട് നോക്കിയപ്പോഴാണ് പത്തി വിടർത്തിയ നിലയിൽ മൂർഖനെ കണ്ടത്. ഉടനെ പാമ്പുപിടുത്തക്കാരനെ വിവരം...

Read More >>
ഭർത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തികൊലപ്പെടുത്തി

Jun 20, 2025 03:32 PM

ഭർത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തികൊലപ്പെടുത്തി

ഭർത്താവ് സനുക്കുട്ടൻ ഒളിവിൽ.കുടുംബപ്രശ്നങ്ങളാണ് കൊലപാതകരണമെന്ന് പ്രാഥമിക...

Read More >>
മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച ഡ്രൈവറെ പൊലീസ് പിടികൂടി ; കുട്ടികളെ സ്കൂളിലെത്തിച്ച് പൊലീസ്

Jun 20, 2025 01:18 PM

മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച ഡ്രൈവറെ പൊലീസ് പിടികൂടി ; കുട്ടികളെ സ്കൂളിലെത്തിച്ച് പൊലീസ്

ഡ്രൈവർക്കെതിരെ തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. കുട്ടികളുമായി പോകുന്ന വാഹനങ്ങൾ പരിശോധിക്കണമെന്ന് ജില്ല പൊലീസ് മേധാവി കർശന...

Read More >>
തീപിടുത്തം; രണ്ട് കടകൾ കത്തിനശിച്ചു, കെട്ടിടത്തിൻ്റെ മുമ്പിലുണ്ടായിരുന്ന കാറിൻ്റെ മുൻവശം ഉരുകി

Jun 20, 2025 10:42 AM

തീപിടുത്തം; രണ്ട് കടകൾ കത്തിനശിച്ചു, കെട്ടിടത്തിൻ്റെ മുമ്പിലുണ്ടായിരുന്ന കാറിൻ്റെ മുൻവശം ഉരുകി

രണ്ട് യൂണിറ്റ് ഫയർഫോഴ്സെത്തി തീ അണച്ചു. കെട്ടിടത്തിൻ്റെ മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിൻ്റെ മുൻവശവും തീപിടുത്തത്തിൽ ഉരുകി...

Read More >>
ഒമ്പതു മാസം പ്രായമായ കുഞ്ഞിനെ ഒന്നര ലക്ഷം രൂപക്ക് വിറ്റ സംഭവത്തിൽ പ്രതികൾ റിമാൻഡിൽ

Jun 20, 2025 10:31 AM

ഒമ്പതു മാസം പ്രായമായ കുഞ്ഞിനെ ഒന്നര ലക്ഷം രൂപക്ക് വിറ്റ സംഭവത്തിൽ പ്രതികൾ റിമാൻഡിൽ

ചൈൽഡ് വെൽഫെയർ കമ്മിറ്റി കുട്ടിയെ മലപ്പുറം ശിശുസംരക്ഷണ സമിതിയുടെ കീഴിലുള്ള ശിശുപരിപാലന കേന്ദ്രത്തിലേക്ക് പുനരധിവസിപ്പിക്കുകയായിരുന്നു....

Read More >>
ചേമ്പിലയിൽ പൊതിഞ്ഞ് നവജാതശിശുവിനെ വലിച്ചെറിഞ്ഞു; അവിവാഹിതയായ അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തും

Jun 20, 2025 10:13 AM

ചേമ്പിലയിൽ പൊതിഞ്ഞ് നവജാതശിശുവിനെ വലിച്ചെറിഞ്ഞു; അവിവാഹിതയായ അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തും

വീട്ടിലുള്ള ആർക്കും ഗർഭിണിയായതും പ്രസവിച്ചതും അറിയില്ലെന്നാണ് യുവതി ആവർത്തിക്കുന്നത്. പൊലീസ് അത് വിശ്വസിക്കുന്നില്ല. പ്ലസ്ടു മുതൽ പരിചയമുള്ള...

Read More >>
Top Stories










News Roundup






https://piravom.truevisionnews.com/