വൈപ്പിൻ മണ്ഡലത്തിനാകെ സന്തോഷം പകർന്ന്‌ ടൂറിസം പദ്ധതി ഒരുങ്ങുന്നു

വൈപ്പിൻ മണ്ഡലത്തിനാകെ സന്തോഷം പകർന്ന്‌ ടൂറിസം പദ്ധതി ഒരുങ്ങുന്നു
Jun 19, 2025 05:58 AM | By Amaya M K

വൈപ്പിൻ : (piravomnews.in) വൈപ്പിൻ മണ്ഡലത്തിനാകെ സന്തോഷം പകർന്ന്‌ ടൂറിസം പദ്ധതി ഒരുങ്ങുന്നു. ബീച്ച് ടൂറിസം ഇടനാഴി പദ്ധതിക്ക് 2.96 കോടി രൂപ അനുവദിച്ചതായി കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ അറിയിച്ചു.

കുഴുപ്പിള്ളി, മുനമ്പം, ചെറായി ബീച്ചുകളുടെ നവീകരണത്തിനും സൗന്ദര്യവൽക്കരണത്തിനുമാണ്‌ വിനോദസഞ്ചാരവകുപ്പ് തുക അനുവദിച്ചത്.

മൂന്ന് ബീച്ചുകളിലായി നടപ്പാതകളുടെ നവീകരണം, അടിസ്ഥാനസൗകര്യം വർധിപ്പിക്കൽ, കൈവരികളും ഇരിപ്പിടങ്ങളും ഒരുക്കൽ, സ്നാക്സ് ബാറുകൾ, കുട്ടികളുടെ കളി ഉപകരണങ്ങൾ, ഓപ്പൺ ജിം, പാർക്കിങ്‌ ഏരിയ, പൊലീസ്‌ കൺട്രോൾ റൂം, വൈദ്യുതിവിളക്കുകൾ, നിലവിലുള്ള ശുചിമുറിയുടെ നവീകരണം, സൗന്ദര്യവൽക്കരണം എന്നിവ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

തിരുവനന്തപുരത്ത് ചേർന്ന വിനോദസഞ്ചാരവകുപ്പിന്റെ വർക്കിങ്‌ ഗ്രൂപ്പ് യോഗത്തിലാണ്‌ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതെന്ന് എംഎൽഎ വ്യക്തമാക്കി.



A tourism project is being prepared to bring joy to the entire Vypeen constituency.

Next TV

Related Stories
 പുസ്തകശേഖരണവുമായി തിരുമാറാടി ഗവ. വിഎച്ച്‌എസ്‌എസിലെ കുട്ടികളും അധ്യാപകരും

Jun 19, 2025 10:30 AM

പുസ്തകശേഖരണവുമായി തിരുമാറാടി ഗവ. വിഎച്ച്‌എസ്‌എസിലെ കുട്ടികളും അധ്യാപകരും

അക്ഷരപ്പച്ച എന്നപേരിൽ അധ്യാപിക ഷേർലി ഫിലിപ്പും കുട്ടികളുംചേർന്നാണ് പുസ്തകങ്ങൾ സമാഹരിച്ചത്. പ്രധാനാധ്യാപകൻ സി കെ ഷക്കീർ, ലൈബ്രേറിയൻ കെ കെ മനോജ്...

Read More >>
കപ്പലപകടങ്ങൾക്കു പിന്നിൽ ഇലക്ട്രോ മാഗ്നറ്റിക് ഉപകരണങ്ങളുടെ സാധ്യത പരിശോധിക്കുന്നു

Jun 19, 2025 10:12 AM

കപ്പലപകടങ്ങൾക്കു പിന്നിൽ ഇലക്ട്രോ മാഗ്നറ്റിക് ഉപകരണങ്ങളുടെ സാധ്യത പരിശോധിക്കുന്നു

യുദ്ധക്കപ്പലുകളുടെയും പോർവിമാനങ്ങളുടെയും ജിപിഎസ് സംവിധാനങ്ങളെ അടക്കം തകിടം മറിക്കാൻ ശേഷിയുള്ള ഇത്തരം എച്പിഎം ഉപകരണങ്ങൾ തുർക്കി...

Read More >>
സൗത്ത് റെയിൽ‌വേ സ്റ്റേഷൻ വികസനം: കരാർ കമ്പനിയെ റെയിൽവേ കരിമ്പട്ടികയിൽപെടുത്തും

Jun 19, 2025 09:56 AM

സൗത്ത് റെയിൽ‌വേ സ്റ്റേഷൻ വികസനം: കരാർ കമ്പനിയെ റെയിൽവേ കരിമ്പട്ടികയിൽപെടുത്തും

നോർത്ത് റെയിൽവേ അധികൃതർ അറിയിച്ചു. നോർത്ത് റെയിൽവേ സ്റ്റേഷനിലെ വികസന ജോലികൾ 2027 ജനുവരിയിൽ പൂർത്തിയാകുമെന്നും നിർമാണത്തിന്റെ ആദ്യഘട്ടം തീർത്ത്, ഈ...

Read More >>
സ്ലൂയീസും അപ്രോച്ച് റോഡും യാഥാർഥ്യമായി

Jun 19, 2025 06:09 AM

സ്ലൂയീസും അപ്രോച്ച് റോഡും യാഥാർഥ്യമായി

ജലവിഭവവകുപ്പിൽനിന്ന്‌ അനുവദിച്ച 1.53 കോടി രൂപ വിനിയോഗിച്ച് സ്ലൂയിസ് നിർമാണവും എംഎൽഎ ഫണ്ടിൽനിന്ന്‌ 25 ലക്ഷം രൂപ വിനിയോഗിച്ച് അപ്രോച്ച് റോഡ്...

Read More >>
കാക്കനാട് ഞാറ്റുവേല കാർഷിക വിപണനമേള തുടങ്ങി

Jun 19, 2025 06:04 AM

കാക്കനാട് ഞാറ്റുവേല കാർഷിക വിപണനമേള തുടങ്ങി

തൃക്കാക്കര സഹകരണ ആശുപത്രി പ്രസിഡന്റ്‌ ഡോ. എം പി സുകുമാരൻനായർ ഉദ്ഘാടനം ചെയ്തു. എ സി കെ നായർ അധ്യക്ഷനായി.മേള വിപണനോദ്ഘാടനം പോൾ മേച്ചേരിൽ നിർവഹിച്ചു....

Read More >>
കൊച്ചിൻ ക്യാൻസർ സെന്റർ കെട്ടിടം പൂർണസജ്ജം

Jun 19, 2025 05:53 AM

കൊച്ചിൻ ക്യാൻസർ സെന്റർ കെട്ടിടം പൂർണസജ്ജം

കിഫ്‌ബി ഫണ്ടിൽനിന്ന്‌ 384 കോടി ചെലവിൽ എറണാകുളം ഗവ. മെഡിക്കൽ കോളേജ്‌ ക്യാമ്പസിലാണ്‌ കെട്ടിടം...

Read More >>
Top Stories










News Roundup






Entertainment News





https://piravom.truevisionnews.com/