---
title: "കൊച്ചിൻ ക്യാൻസർ സെന്റർ കെട്ടിടം പൂർണസജ്ജം   "
english_title: "Cochin Cancer Center building fully equipped"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/297051/cochin-cancer-center-building-fully-equipped"
published_at: "2025-06-19T05:53:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685358f75a206_cancwe.jpg"
keywords: []
---

# കൊച്ചിൻ ക്യാൻസർ സെന്റർ കെട്ടിടം പൂർണസജ്ജം   

> **Lead Summary:** കൊച്ചി : കൊച്ചിൻ ക്യാൻസർ റിസേർച്ച്‌ സെന്റർ (സിസിആർസി) കെട്ടിടം ഉദ്‌ഘാടനത്തിന്‌ പൂർണ സജ്ജം. നിർമാണ കമ്പനിയായ ഇൻകെൽ 30ന്‌ കെട്ടിടം സർക്കാരിന്‌ കൈമാറും.

## Article Content

കൊച്ചി : കൊച്ചിൻ ക്യാൻസർ റിസേർച്ച്‌ സെന്റർ (സിസിആർസി) കെട്ടിടം ഉദ്‌ഘാടനത്തിന്‌ പൂർണ സജ്ജം. നിർമാണ കമ്പനിയായ ഇൻകെൽ 30ന്‌ കെട്ടിടം സർക്കാരിന്‌ കൈമാറും.

നിയമപരമായ എല്ലാ ജോലികളും പൂർത്തിയാക്കിയാണ്‌ ഇൻകെൽകെട്ടിടം കൈമാറുന്നത്‌. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ആൻഡ്‌ കെഎസ്ഇബി അനുമതി ഉത്തരവ് ലഭിച്ചതിന്‌ ശേഷം കെട്ടിടത്തിൽ വൈദ്യുതി ചാർജ് ചെയ്തു. അഗ്നി സുരക്ഷ പരിശോധന പൂർത്തിയാക്കി എൻഒസി ലഭ്യമായി.

ലിഫ്റ്റുകൾ പരിശോധിച്ച്‌ പ്രവർത്തന ലൈസൻസ് നേടി. മലിനീകരണ നിയന്ത്രണത്തിനായുള്ള പരിശോധനകളും പൂർത്തിയാക്കി സമ്മതപത്രവും മുനിസിപ്പാലിറ്റി കെട്ടിട നമ്പറും ലഭിച്ചു.കിഫ്‌ബി ഫണ്ടിൽനിന്ന്‌ 384 കോടി ചെലവിൽ എറണാകുളം ഗവ. മെഡിക്കൽ കോളേജ്‌ ക്യാമ്പസിലാണ്‌ കെട്ടിടം പൂർത്തിയാക്കിയിരിക്കുന്നത്‌.

6,32,000 ചതുരശ്ര അടി വിസ്‌തീർണത്തിൽ 9 നിലകളിലായി 368 കിടക്കകളൊരുക്കും. 10 ഓപ്പറേഷൻ തിയറ്ററുകളും 16 ലിഫ്‌റ്റുകളും പ്രവർത്തിക്കുന്ന കെട്ടിടത്തിൽ 550 കാറുകൾക്ക്‌ പാർക്ക്‌ ചെയ്യാനുള്ള സ്ഥലവും ഉണ്ട്‌.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/297051/cochin-cancer-center-building-fully-equipped)