---
title: "ഇന്ദ്രാൻചിറയുടെ വശങ്ങളിലെ കരിങ്കൽകെട്ട് ഇടിഞ്ഞുതാഴ്‌ന്നു"
english_title: "The granite rock on the sides of Indranchira has collapsed"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/297050/the-granite-rock-on-the-sides-of-indranchira-has-collapsed"
published_at: "2025-06-19T05:46:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685356e432287_kettu.jpg"
keywords: []
---

# ഇന്ദ്രാൻചിറയുടെ വശങ്ങളിലെ കരിങ്കൽകെട്ട് ഇടിഞ്ഞുതാഴ്‌ന്നു

> **Lead Summary:** കോലഞ്ചേരി : മഴ കനത്തതോടെ ഇന്ദ്രാൻചിറയുടെ വശങ്ങളിലെ കരിങ്കൽകെട്ട് ഇടിഞ്ഞുതാഴ്‌ന്നു. ചിറയുടെ പടിഞ്ഞാറുഭാഗത്തെ പാർക്കിങ് ഗ്രൗണ്ടിനോടുചേർന്ന ഭാഗം 20 മീറ്ററോളം ഇടിഞ്ഞിട്ടുണ്ട്.

## Article Content

കോലഞ്ചേരി : മഴ കനത്തതോടെ ഇന്ദ്രാൻചിറയുടെ വശങ്ങളിലെ കരിങ്കൽകെട്ട് ഇടിഞ്ഞുതാഴ്‌ന്നു. ചിറയുടെ പടിഞ്ഞാറുഭാഗത്തെ പാർക്കിങ് ഗ്രൗണ്ടിനോടുചേർന്ന ഭാഗം 20 മീറ്ററോളം ഇടിഞ്ഞിട്ടുണ്ട്.

സമീപത്തെ ഉയരംകൂടിയ ഭാഗത്തുനിന്ന് വെള്ളം കുത്തിയൊലിച്ചുവന്ന്‌ മണ്ണ് ഇളകിപ്പോയതാകാം കരിങ്കൽകെട്ട് ഇടിയാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു.ചിറയുടെ വശങ്ങളിലെ റോഡിലൂടെ നിരവധി വാഹനങ്ങൾ കടന്നുപോകുന്നുണ്ട്.

ചിറയുടെ വശങ്ങളിലെ കെട്ടുകളുടെ ബലക്ഷയം പരിശോധിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നിയന്ത്രണത്തിലുള്ള ഇന്ദ്രാൻചിറയും അനുബന്ധ ടൂറിസം പദ്ധതികളും സമീപത്തെ ബ്രൂക്സൈഡ് ക്ലബ്ബാണ്‌ ഏറ്റെടുത്തുനടത്തുന്നത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/297050/the-granite-rock-on-the-sides-of-indranchira-has-collapsed)