ആലങ്ങാട് : (piravomnews.in) ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിൽ വിജ്ഞാനകേരളം ജോബ്സ്റ്റേഷൻ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ് അധ്യക്ഷയായി.
വിജ്ഞാന കേരളത്തെക്കുറിച്ചും തൊഴിലധിഷ്ഠിത കോഴ്സ്, ഹെൽത്ത്കെയർ കോഴ്സ് എന്നിവയെക്കുറിച്ചും ക്ലാസുകൾ നടന്നു. കരുമാല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് സബിത നാസർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ആർ രാധാകൃഷ്ണൻ, ജയശ്രീ ഗോപീകൃഷ്ണൻ, പി എ അബൂബക്കർ, കെ എസ് ഷഹന, വി പി അനിൽകുമാർ എന്നിവർ സംസാരിച്ചു.
Alangad Block Job Station Opened
