---
title: "മെട്രോപൊളിറ്റൻ ആസൂത്രണ സമിതി ; ആദ്യതെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ തിളക്കം "
english_title: "Metropolitan Planning Committee; LDF shines in first election"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/296978/metropolitan-planning-committee-ldf-shines-in-first-election"
published_at: "2025-06-18T16:33:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68529d7a7e050_ldfd.jpg"
keywords: []
---

# മെട്രോപൊളിറ്റൻ ആസൂത്രണ സമിതി ; ആദ്യതെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ തിളക്കം 

> **Lead Summary:** കൊച്ചി : കൊച്ചി മെട്രോപൊളിറ്റൻ ആസൂത്രണസമിതി (എംപിസി)യിലേക്കുള്ള ആദ്യ തെരഞ്ഞെടുപ്പിൽ മിന്നും ജയവുമായി എൽഡിഎഫ്‌.

## Article Content

കൊച്ചി : കൊച്ചി മെട്രോപൊളിറ്റൻ ആസൂത്രണസമിതി (എംപിസി)യിലേക്കുള്ള ആദ്യ തെരഞ്ഞെടുപ്പിൽ മിന്നും ജയവുമായി എൽഡിഎഫ്‌.

പഞ്ചായത്ത്‌ പ്രസിഡന്റുമാരിൽനിന്ന്‌ നാലംഗങ്ങളെ തെരഞ്ഞെടുത്തതിൽ മൂന്നും എൽഡിഎഫ്‌ നേടി. ജനറൽ വിഭാഗത്തിൽ ആലങ്ങാട്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി എം മനാഫ്‌, എസ്‌സി സംവരണ വിഭാഗത്തിൽ ഉദയംപേരൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സജിത മുരളി, വനിതാ സംവരണവിഭാഗത്തിൽ കടമക്കുടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ മേരി വിൻസെന്റ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

എൽഡിഎഫ്‌ നേതൃത്വത്തിലുള്ളതാണ്‌ മൂന്ന്‌ ഭരണസമിതികളിലും. യുഡിഎഫ്‌ ഭരിക്കുന്ന ചൂർണിക്കര പഞ്ചായത്തിന്റെ പ്രസിഡന്റ്‌ രാജി സന്തോഷും തെരഞ്ഞെടുക്കപ്പെട്ടു. 15 വീതം വോട്ട്‌ നേടിയാണ്‌ മനാഫും സജിതയും വിജയിച്ചത്‌.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/296978/metropolitan-planning-committee-ldf-shines-in-first-election)