നെടുമ്പാശേരി : (piravomnews.in) കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അഗ്നിരക്ഷാസേന നവീകരണത്തിന്റെ ഭാഗമായി രണ്ട് അത്യാധുനിക ഉപകരണങ്ങൾകൂടി.
സിയാൽ സെൻട്രൽ ബ്ലോക്കിൽ നടന്ന ചടങ്ങിൽ മന്ത്രി പി രാജീവ് പുതിയ ഉപകരണങ്ങളുടെ സ്വിച്ച് ഓൺ നിർവഹിച്ചു. ആർട്ടിക്കുലേറ്റഡ് ബൂം ലിഫ്റ്റ്, മൾട്ടിപർപ്പസ് ഫയർ ഫൈറ്റിങ് റോബോട്ട് എന്നീ ഉപകരണളാണ് അനാവരണംചെയ്തത്.ആർട്ടിക്കുലേറ്റഡ് ബൂം ലിഫ്റ്റ് 28 മീറ്റർവരെ ഉയരത്തിൽ രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കാനാകും. ഹൈഡ്രോളിക് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ഉപകരണത്തിന് 250 കിലോവരെ ഭാരമെടുക്കാനുള്ള ശേഷിയുണ്ട്.

Firefighting robot and boom lift ready
