---
title: "ഭര്‍തൃപിതാവിനെ യുവതി വെട്ടിപ്പരിക്കേല്‍പ്പിച്ചു"
english_title: "Woman hacks father-in-law to death"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/296786/woman-hacks-father-in-law-to-death"
published_at: "2025-06-17T19:27:00+05:30"
category: "Kerala "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685174e9a5804_stabbed.jpg"
keywords: []
---

# ഭര്‍തൃപിതാവിനെ യുവതി വെട്ടിപ്പരിക്കേല്‍പ്പിച്ചു

> **Lead Summary:** പാലക്കാട്: പാലക്കാട് ഭര്‍തൃപിതാവിനെ യുവതി വെട്ടിപ്പരിക്കേല്‍പ്പിച്ചു. മണ്ണാര്‍ക്കാട് കണ്ടമംഗലം പുറ്റാനിക്കാട്ടിലാണ് ആക്രമണം നടന്നത്. മുഹമ്മദാലിക്ക് ആണ് പരിക്കേറ്റത്.

## Article Content

പാലക്കാട്: പാലക്കാട് ഭര്‍തൃപിതാവിനെ യുവതി വെട്ടിപ്പരിക്കേല്‍പ്പിച്ചു. മണ്ണാര്‍ക്കാട് കണ്ടമംഗലം പുറ്റാനിക്കാട്ടിലാണ് ആക്രമണം നടന്നത്. മുഹമ്മദാലിക്ക് ആണ് പരിക്കേറ്റത്.

മുഹമ്മദാലിയുടെ മകന്‍ ഷെരീഫിന്റെ ഭാര്യ ഷബനയാണ് ഭര്‍തൃപിതാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. കുടുംബവഴക്കിനെ തുടര്‍ന്നാണ് ഷബന മുഹമ്മദാലിയെ വെട്ടിയത്. പരിക്കേറ്റ മുഹമ്മദാലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/296786/woman-hacks-father-in-law-to-death)