വീട്ടുകാരെ കുത്തിപ്പരിക്കേൽപ്പിച്ച് മോഷണം; ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ കഴുത്തിൽ നിന്ന് മാല അറുത്തെടുത്തു

വീട്ടുകാരെ കുത്തിപ്പരിക്കേൽപ്പിച്ച് മോഷണം; ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ കഴുത്തിൽ നിന്ന് മാല അറുത്തെടുത്തു
Jun 17, 2025 07:02 PM | By Amaya M K

ഇടുക്കി: (piravomnews.in) ഇടുക്കി ചിത്തിരപുറത്ത് വീട്ടുകാരെ കുത്തിപ്പരിക്കേൽപ്പിച്ച് മോഷണം. ഡോബിപാലം ദയാഭവൻ ശകുന്തളയുടെ കഴുത്തിനാണ് കുത്തേറ്റത്.

ബഹളം കേട്ട് വന്ന പേരക്കുട്ടിയുടെ ചെവിയിലും മോഷ്ടാവ് കത്തികൊണ്ട് പരിക്കേൽപ്പിച്ചു. ഉറങ്ങിക്കിടന്ന ശകുന്തളയുടെ കഴുത്തിൽ നിന്ന് രണ്ടര പവന്റെ മാല അറത്തുമാറ്റി. രണ്ടാമത്തെ മാല അറുത്തെടുക്കുന്നതിനിടയിൽ ഉണർന്നപ്പോൾ കഴുത്തിനു കുത്തുകയായിരുന്നു.

വെളുപ്പിന് ഒന്നര മണിയോടെയാണ് സംഭവം. ശബ്ദം കേട്ടെത്തിയ സമീപവാസികൾ പരിക്കേറ്റ ശകുന്തളയെയും പേരക്കുട്ടിയെയും അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Robbery by stabbing family members; Necklace cut from sleeping housewife's neck

Next TV

Related Stories
ഭര്‍തൃപിതാവിനെ യുവതി വെട്ടിപ്പരിക്കേല്‍പ്പിച്ചു

Jun 17, 2025 07:27 PM

ഭര്‍തൃപിതാവിനെ യുവതി വെട്ടിപ്പരിക്കേല്‍പ്പിച്ചു

മുഹമ്മദാലിയുടെ മകന്‍ ഷെരീഫിന്റെ ഭാര്യ ഷബനയാണ് ഭര്‍തൃപിതാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. കുടുംബവഴക്കിനെ തുടര്‍ന്നാണ് ഷബന മുഹമ്മദാലിയെ...

Read More >>
 മൂന്നര വയസുള്ള പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം കാട്ടിയ ഓട്ടോറിക്ഷ ഡ്രൈവറെ പൊലീസ് പിടികൂടി

Jun 15, 2025 07:28 PM

മൂന്നര വയസുള്ള പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം കാട്ടിയ ഓട്ടോറിക്ഷ ഡ്രൈവറെ പൊലീസ് പിടികൂടി

ഓട്ടോ ഓടിക്കുന്നതിനിടെ പ്രതിയുടെ മടിയിലിരുത്തി ദേഹത്ത് പിടിച്ച് ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയായിരുന്നു. വീട്ടിലെത്തിയ കുട്ടിക്ക് ശാരീരിക...

Read More >>
തൊഴിലുറപ്പ് തൊഴിലാളികളുടെ നന്മയിൽ 25 വർഷം മുമ്പ് നഷ്ടപ്പെട്ട സ്വർണമാല ഉടമയ്ക്ക് തിരികെ ലഭിച്ചു

Jun 14, 2025 06:43 PM

തൊഴിലുറപ്പ് തൊഴിലാളികളുടെ നന്മയിൽ 25 വർഷം മുമ്പ് നഷ്ടപ്പെട്ട സ്വർണമാല ഉടമയ്ക്ക് തിരികെ ലഭിച്ചു

ഇവർ മാലയുമായി ആമിനയുടെ വീട്ടിലെത്തി. സ്വർണമാല ആമിന തിരിച്ചറിയുകയും ചെയ്തു. പവന് അയ്യായിരം രൂപ മാത്രം വിലയുള്ള കാലത്താണ് നാലര പവൻ തൂക്കമുള്ള സ്വർണ...

Read More >>
വിമാനാപകടത്തിൽ നിന്ന് രക്ഷപെട്ട  രമേഷ് വിശ്വാസ് കുമാറിനെ പ്രധാനമന്ത്രി മോദി സന്ദർശിച്ചു

Jun 13, 2025 03:33 PM

വിമാനാപകടത്തിൽ നിന്ന് രക്ഷപെട്ട രമേഷ് വിശ്വാസ് കുമാറിനെ പ്രധാനമന്ത്രി മോദി സന്ദർശിച്ചു

വിമാനാപകടത്തിൽ നിന്ന് രക്ഷപെട്ട ഏക വിമാന യാത്രക്കാരൻ രമേഷ് വിശ്വാസ് കുമാറിനെ ഇന്ന് വെള്ളിയാഴ്ച അഹമ്മദാബാദിൽ പ്രധാനമന്ത്രി മോദി കണ്ടു.അപകടത്തിൽ...

Read More >>
സ്റ്റേഷനിൽ വനിതകൾ വസ്ത്രം മാറുന്നിടത്ത് ഒളിക്യാമറ വച്ച പൊലീസുകാരൻ അറസ്റ്റിൽ

Jun 12, 2025 04:23 PM

സ്റ്റേഷനിൽ വനിതകൾ വസ്ത്രം മാറുന്നിടത്ത് ഒളിക്യാമറ വച്ച പൊലീസുകാരൻ അറസ്റ്റിൽ

വനിതാ പൊലീസ് ഉദ്യോഗസ്ഥയെ അവരുടെ നഗ്നചിത്രങ്ങൾ ഒളിക്യാമറയിൽ പകർത്തി...

Read More >>
ഐടി ഐ യിൽ പ്രവേശനം ലഭിക്കാത്തതിനെ തുടർന്ന് പതിനേഴുകാരൻ ജീവനൊടുക്കി

Jun 11, 2025 02:02 PM

ഐടി ഐ യിൽ പ്രവേശനം ലഭിക്കാത്തതിനെ തുടർന്ന് പതിനേഴുകാരൻ ജീവനൊടുക്കി

അരുൺ ജി നാഥന്റെയും ചിഞ്ചുവിന്റെയും മകനാണ് അമൽ. സംഭവത്തിൽ അഞ്ചൽ പൊലീസ് അന്വേഷണം...

Read More >>
Top Stories










News Roundup






https://piravom.truevisionnews.com/