---
title: "മഴയത്തിരുന്ന ബൈക്കുകൾ കത്തിനശിച്ചു; ദുരൂഹതയെന്ന് നാട്ടുകാർ"
english_title: "Bikes caught fire in the rain; locals say it's a mystery"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/296752/bikes-caught-fire-in-the-rain-locals-say-its-a-mystery"
published_at: "2025-06-17T16:18:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685148ef951d4_bike.jpg"
keywords: []
---

# മഴയത്തിരുന്ന ബൈക്കുകൾ കത്തിനശിച്ചു; ദുരൂഹതയെന്ന് നാട്ടുകാർ

> **Lead Summary:** കുണ്ടന്നൂർ : മേലേത്ത് പെട്രോൾ പമ്പിനു പിന്നിൽ അയിനി ബൈപാസ് ലിങ്ക്(എബിഎൽ) റോഡിലെ വർക്ക് ഷോപ്പിനു സമീപം സൂക്ഷിച്ചിരുന്ന 3 ബൈക്കുകൾ കത്തി നശിച്ചു. കാറിന് ഭാഗിക നാശം.

## Article Content

കുണ്ടന്നൂർ : മേലേത്ത് പെട്രോൾ പമ്പിനു പിന്നിൽ അയിനി ബൈപാസ് ലിങ്ക്(എബിഎൽ) റോഡിലെ വർക്ക് ഷോപ്പിനു സമീപം സൂക്ഷിച്ചിരുന്ന 3 ബൈക്കുകൾ കത്തി നശിച്ചു. കാറിന് ഭാഗിക നാശം.

അറ്റകുറ്റപ്പണിക്കായി വർക്ക് ഷോപ്പിനുപുറത്ത് മഴയും വെയിലുമൊക്കെ ഏൽക്കുന്ന സ്ഥലത്തായിരുന്നു വാഹനങ്ങൾ. പെട്രോൾ ടാങ്ക് കാലി ആയിരുന്നതിനാൽ ദുരന്തം ഒഴിവായി. ഇന്നലെ രാവിലെ ഏഴോടെ ആയിരുന്നു സംഭവം. വ്യായാമ സവാരി നടത്തുകയായിരുന്നവരാണ് ആദ്യം കണ്ടത്.

സവാരിക്കാർക്ക് ഒപ്പമുണ്ടായിരുന്ന മരട് നഗരസഭാധ്യക്ഷൻ ആന്റണി ആശാൻപറമ്പിലാണ് അഗ്നിരക്ഷാ സേനയെ വിളിച്ചു വരുത്തിയത്. തൃപ്പൂണിത്തുറയിൽ നിന്നും ഗാന്ധിനഗറിൽ നിന്നും സേനയെത്തി. കാറിലേക്ക് തീപടർന്നെങ്കിലും കെടുത്താനായി. ബൈക്കുകൾ പൂർണമായി കത്തി നശിച്ചു. സമീപത്തെ ഗോഡൗണിന്റെ പ്ലാസ്റ്റിക് മേൽക്കൂരയിലേക്കു പടരാതിരുന്നതും ഭാഗ്യമായി.

ഷോർട്ട് സർക്യൂട്ടിനുള്ള സാധ്യത വർക്ക്ഷോപ് ഉടമ തള്ളിക്കളഞ്ഞു. മഴയത്തിരുന്ന ബൈക്കുകളാണ്. വർക്ക് ഷോപ്പിനു സമീപത്തെ ഫർണിച്ചർ കെട്ടിടം 6 മാസം മുൻപ് പുലർച്ചെ കത്തി നശിച്ചിരുന്നു. തീപിടിത്തങ്ങളിൽ നാട്ടുകാർ ദുരൂഹത ആരോപിച്ചു.

വർക്ക്ഷോപ്പിനു സമീപത്തെ ഫർണിച്ചർ കെട്ടിടം 6 മാസം മുൻപ് പുലർച്ചെ കത്തി നശിച്ചിരുന്നു. തീപിടിത്തങ്ങളിൽ നാട്ടുകാർ ദുരൂഹത ആരോപിച്ചു. വർക്ക് ഷോപ്പ് ഉടമ മരട് പൊലീസിൽ പരാതി നൽകി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/296752/bikes-caught-fire-in-the-rain-locals-say-its-a-mystery)