---
title: "കലിയടങ്ങാതെ കടൽ   "
english_title: "The sea never stops laughing"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/296619/the-sea-never-stops-laughing"
published_at: "2025-06-17T06:15:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6850bb397900a_kadaol.jpg"
keywords: []
---

# കലിയടങ്ങാതെ കടൽ   

> **Lead Summary:** വൈപ്പിൻ/പള്ളുരുത്തി : നായരമ്പലം, എടവനക്കാട്‌, ഞാറക്കൽ എന്നിവിടങ്ങളിലും കണ്ണമാലിയിലും കടൽക്ഷോഭം രൂക്ഷമായി തുടരുന്നു. നായരമ്പലം 12–-ാം വാർഡിൽ സെന്റ്‌ ഫ്രാൻസിസ് പള്ളി പരിസരം വെള്ളത്തിൽ മുങ്ങി.

## Article Content

വൈപ്പിൻ/പള്ളുരുത്തി : നായരമ്പലം, എടവനക്കാട്‌, ഞാറക്കൽ എന്നിവിടങ്ങളിലും കണ്ണമാലിയിലും കടൽക്ഷോഭം രൂക്ഷമായി തുടരുന്നു. നായരമ്പലം 12–-ാം വാർഡിൽ സെന്റ്‌ ഫ്രാൻസിസ് പള്ളി പരിസരം വെള്ളത്തിൽ മുങ്ങി.

പരിസരത്തെ വീടുകളിലെല്ലാം വെള്ളം കയറി. ജിയോ ബാഗ് ഉൾപ്പെടെയുള്ള താൽക്കാലിക സംവിധാനങ്ങളെല്ലാം തകർന്നു. തീരദേശ റോഡിൽ കൂടുതൽ സ്ഥലങ്ങളിൽ തകർച്ചയുണ്ടായി.

റോഡ്‌ പൂർണമായും മുങ്ങി.ശ്രീ ബാലമുരുക ക്ഷേത്രത്തിന്റെ പരിസരത്തെ ജിയോ ബാഗ് തകർന്ന് അടുത്തുള്ള വീടുകളിൽ വെള്ളം കയറി. കടൽഭിത്തി അറ്റകുറ്റപ്പണി സമയബന്ധിതമായി ചെയ്യാത്തതാണ് തകരാൻ കാരണം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/296619/the-sea-never-stops-laughing)