ദത്തെടുത്ത അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച വളര്‍ത്തച്ഛന്‍ അറസ്റ്റില്‍

ദത്തെടുത്ത അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച വളര്‍ത്തച്ഛന്‍ അറസ്റ്റില്‍
Jun 14, 2025 12:08 PM | By Amaya M K

തിരുവനന്തപുരം: ( piravomnews.in ) തിരുവനന്തപുരത്ത് അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച വളര്‍ത്തച്ഛന്‍ അറസ്റ്റില്‍. ശിശുക്ഷേമ സമിതിയില്‍ നിന്നും ദത്തെടുത്ത കുഞ്ഞാണ് പീഡനത്തിനിരയായത്.

കുട്ടിയുടെ അമ്മയും അച്ഛനും തമ്മില്‍ ഏറെ നാളുകളായി അസ്വാരസ്യത്തിലാണ്. തനിക്ക് അച്ഛനില്‍ നിന്നും മോശം അനുഭവമുണ്ടായതായി കുട്ടി ആദ്യം അമ്മയോടാണ് പറഞ്ഞത്.

തുടര്‍ന്ന് അമ്മ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതോടെ അഞ്ച് വയസ്സുകാരി പീഡനത്തിനിരയായി എന്ന വിവരം പൊലീസ് സ്ഥിരീകരിച്ചു.

തുടര്‍ന്ന് കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് 52കാരനായ വളര്‍ത്തച്ഛനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. 2020ലാണ് കുട്ടിയെ ശിശുക്ഷേമസമിതിയില്‍ നിന്നും ദത്തെടുത്തത്.

Foster father arrested for abusing five-year-old adopted girl

Next TV

Related Stories
 വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പൊലീസ് , സീതയെ കൊന്നത് കാട്ടാന അല്ല ; ഭർത്താവ് കസ്റ്റഡിയിൽ

Jun 14, 2025 07:00 PM

വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പൊലീസ് , സീതയെ കൊന്നത് കാട്ടാന അല്ല ; ഭർത്താവ് കസ്റ്റഡിയിൽ

കാട്ടാനക്കൂട്ടത്തില്‍ ഒരു കൊമ്പന്‍ സീതയെ തട്ടിയെറിയുകയായിരുന്നെന്നും രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ലെന്നും ആയിരുന്നു ഇന്നലെ...

Read More >>
 ആറ്റില്‍ ചാടി കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

Jun 14, 2025 06:55 PM

ആറ്റില്‍ ചാടി കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

പൊലീസും അഗ്‌നിരക്ഷാസേനയും വെള്ളിയാഴ്ച രാവിലെ മുതല്‍ രാത്രി വൈകിയും മൂവാറ്റുപുഴ ആറ്റില്‍ തിരച്ചില്‍...

Read More >>
പറവൂർ ബ്ലോക്ക്‌ വനിതാ ഹോസ്റ്റൽ തുറന്നു

Jun 11, 2025 01:12 PM

പറവൂർ ബ്ലോക്ക്‌ വനിതാ ഹോസ്റ്റൽ തുറന്നു

വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി ബ്ലോക്ക് പഞ്ചായത്ത് വളപ്പിൽ 35 ലക്ഷം രൂപ മുടക്കിയാണ് ഹോസ്റ്റൽ...

Read More >>
ശക്തമായ ഇടിമിന്നലില്‍ കോണ്‍ക്രീറ്റ് റോഡിന്‍റെ വശങ്ങള്‍ പൊട്ടിച്ചിതറി മൂന്ന് പേര്‍ക്ക് പരിക്കേറ്റു

Jun 11, 2025 12:36 PM

ശക്തമായ ഇടിമിന്നലില്‍ കോണ്‍ക്രീറ്റ് റോഡിന്‍റെ വശങ്ങള്‍ പൊട്ടിച്ചിതറി മൂന്ന് പേര്‍ക്ക് പരിക്കേറ്റു

ഇടിമിന്നലിന്‍റെ ആഘാതത്തില്‍ കോണ്‍ക്രീറ്റ് റോഡിന്‍റെ വശങ്ങള്‍ പൊട്ടി...

Read More >>
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ

Jun 11, 2025 12:31 PM

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ

കഴിഞ്ഞ ദിവസം പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ വീടിനടുത്തുള്ള പണിതീരാത്ത വീട്ടിൽ അബോധാവസ്ഥയിൽ...

Read More >>
രാത്രിയിൽ കിണറ്റിൽ വീണ വയോധിക മോട്ടോർ പൈപ്പിൽ പിടിച്ച് കിടന്നത് മണിക്കൂറുകൾ

Jun 11, 2025 09:36 AM

രാത്രിയിൽ കിണറ്റിൽ വീണ വയോധിക മോട്ടോർ പൈപ്പിൽ പിടിച്ച് കിടന്നത് മണിക്കൂറുകൾ

രാത്രിയിൽ വീടിന് പുറത്തിറങ്ങിയ 87കാരി കാൽ തെറ്റി കിണറ്റിൽ വീണതായാണ് സംശയം. രാത്രി ഇടയ്ക്കു ഉണർന്ന വീട്ടുകാർ കതകു തുറന്നു കിടക്കുന്നതു കണ്ടു മുറി...

Read More >>
Top Stories










Entertainment News