---
title: "റബര്‍ തോട്ടത്തിലെ ഷെഡിന് സമീപം മധ്യ വയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി"
english_title: "Middle-aged man found dead near shed in rubber plantation"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/296135/middle-aged-man-found-dead-near-shed-in-rubber-plantation"
published_at: "2025-06-14T11:40:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684d128e27ea7_death.jpg"
keywords: []
---

# റബര്‍ തോട്ടത്തിലെ ഷെഡിന് സമീപം മധ്യ വയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി

> **Lead Summary:** തൊടുപുഴ: എറണാകുളം തൊടുപുഴയിൽ റബര്‍ തോട്ടത്തിലെ ഷെഡിന് സമീപം മധ്യ വയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. മേത്തൊട്ടി കൈതക്കണ്ടത്തില്‍ ജോസഫ്ആണ് മരിച്ചത്.

## Article Content

തൊടുപുഴ: എറണാകുളം തൊടുപുഴയിൽ റബര്‍ തോട്ടത്തിലെ ഷെഡിന് സമീപം മധ്യ വയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. മേത്തൊട്ടി കൈതക്കണ്ടത്തില്‍ ജോസഫ്ആണ് മരിച്ചത്.

ഇയാള്‍ പൂമാലയിലെ ഒരു പുരയിടം നോക്കി നടത്തുകയായിരുന്നു. തോട്ടത്തിലെ ഷെഡിലായിരുന്നു താമസം. പൂമാല ടൗണില്‍ എത്തിയിട്ട് തിരികെ ഷെഡിലേയ്ക്ക് നടന്നു പോകുമ്പോള്‍ കുഴഞ്ഞു വീണതാകാമെന്ന് പൊലീസ് പറഞ്ഞു. തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. ഹൃദയാഘാതമാണ് കാരണം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/296135/middle-aged-man-found-dead-near-shed-in-rubber-plantation)